ദുബൈ: 22.8 കോടി ചെലവില്‍ നിര്‍മ്മച്ച “അല്‍ ഹൂദ് ഇന്റര്‍ചേഞ്ചി”ന്റെ അവസാനഘട്ട ഒരുക്കങ്ങളും പൂര്‍ത്തിയായി ഗതാഗതത്തിനായി തുറന്നു കൊടുത്തു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനും അല്‍ യലായിസ് റോഡിനും ഇടയിലെ അവസാന പാതയാണിത്. എക്‌സ്‌പോ 2020 ന് മുന്നോടിയായി റോഡുകളും പാലങ്ങളുമുള്‍പ്പെടെ ഗതാഗത സൗകര്യമൊരുക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇന്റര്‍ചേഞ്ചിന്റെ പണി പൂര്‍ത്തിയാക്കിയത്.

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഈ പദ്ധതി തയ്യാറാക്കിയത്. അല്‍ യലായിസ് റോഡില്‍ നിന്ന് ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്കിലേക്കും ജബല്‍ അലി ഫീസോണിലേക്കുമുള്ള യാത്രയും ദുബൈയില്‍ നിന്ന് അബുദാബിയിലേക്കുള്ള യാത്രയും കുരുക്കില്ലാതെ എളുപ്പമാവും.