ദുബായ് ഷോപ്പിങ് ഫെസ്റ്റിവെലിന് തിങ്കളാഴ്ച തിരിതെളിയും.

  • Post category:news
  • Reading time:1 min read
You are currently viewing ദുബായ് ഷോപ്പിങ് ഫെസ്റ്റിവെലിന്  തിങ്കളാഴ്ച തിരിതെളിയും.

ദുബായ്: ലോകസഞ്ചാരികളെ ദുബായിലേക്ക് മാടിവിളിക്കുന്ന ഇരുപത്തിരണ്ടാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് (ഡി.എസ്.എഫ്) തിങ്കളാഴ്ച തുടക്കമാകും. ജനുവരി 28 വരെ തുടരുന്ന ഷോപ്പിങ് ഫെസ്റ്റിവലിൽ വൻ കാഷ് പ്രൈസുകളും സ്വര്‍ണസമ്മാനങ്ങളും വിലക്കുറവുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.  ഫെസ്റ്റിവലിനോടനുബന്ധിച്ച് കലാപരിപാടികള്‍, സംഗീതനിശകള്‍, വെടിക്കെട്ട്, ഷോപ്പിങ് മാളുകള്‍ കേന്ദ്രീകരിച്ചുള്ള കലാപ്രകടനങ്ങള്‍ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറും.
ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ്  ദിവസേന നറുക്കെടുപ്പിലൂടെ അരക്കിലോ വീതം സ്വര്‍ണം സമ്മാനമായി നല്‍കും. ദുബായ് ഷോപ്പിങ് മാള്‍ ഗ്രൂപ്പ് മൊത്തം 10 ലക്ഷം ദിര്‍ഹമിന്റെ സമ്മാനങ്ങളാണ് മാള്‍ ഉപഭോക്താക്കളിലെ ഭാഗ്യശാലികള്‍ക്ക് വിതരണംചെയ്യുക.  ഇതിനു പുറമെ നിരവധി സമ്മാനങ്ങളാണ് ഉപഭോക്താക്കൾക്ക് ഓരോ സാധനങ്ങൾക്കൊപ്പവും ഷോപ്പിങ് ഫെസ്റ്റിവൽ സ്റ്റാളുകളിൽ കാത്തിരിക്കുന്നത്.
0Shares