ദുബായ് മീഡിയ സിറ്റിയില്‍ തീപിടിത്തം.

  • Post category:news
  • Reading time:1 min read
You are currently viewing ദുബായ് മീഡിയ സിറ്റിയില്‍ തീപിടിത്തം.

ദുബായ്: ദുബായ് മീഡിയാസിറ്റിയില്‍ ബഹുനില കെട്ടിടത്തില്‍ അഗ്നിബാധ. ബിസിനസ് സെന്‍ട്രല്‍ ടവറിന്റെ ഒമ്പതാം നിലയില്‍ നിന്നാണ് പുക ഉയര്‍ന്നത്. ഉടന്‍ കെട്ടിടത്തിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചത് വന്‍ ദുരന്തം ഒഴിവാക്കി. ദുബൈ സിവില്‍ ഡിഫന്‍സ് സംഘം രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തി. വൈദ്യുതി ഷോര്‍ട് സര്‍ക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു. 1.45ന് ഉയര്‍ന്ന തീ മൂന്ന് ഫയര്‍ എന്‍ജിനുകള്‍ ഉപയോഗിച്ച് ഒരു മണിക്കൂറു കൊണ്ടാണ് നിയന്ത്രണ വിധേയമാക്കിയത്.

മീഡിയാ സിറ്റിയിലെ വിവിധ കെട്ടിടങ്ങളില്‍ അഗ്നി സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഒരാഴ്ചയായി ഫയര്‍ഡ്രില്ലുകള്‍ നടത്തി വരുന്നതിനാല്‍ ബിസിനസ് ടവറില്‍ തീ പിടിച്ചുവെന്നതിന്റെ ഭാഗമാകുമെന്നാണ് പ്രദേശത്തെ പലരും ധരിച്ചിരുന്നത്. എന്നാല്‍ കെട്ടിടത്തില്‍ നിന്ന് പുറത്തിറങ്ങിയ താമസക്കാരും ഓഫീസുകളിലെ ജീവനക്കാരും വിളിച്ചറിയിക്കുകയും സോഷ്യല്‍മീഡിയയില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതോടെയാണ് കാര്യത്തിന്റെ ഗൗരവം വ്യക്തമായത്. സംഭവത്തെ തുടര്‍ന്ന് ശൈഖ് സായിദ് റോഡില്‍ ഗതാഗത തടസവുമുണ്ടായി.

0Shares