ദുബായിലെ ഡ്രൈവിങ് ടെസ്റ്റിന് ഇനിമുതല്‍ പുതിയ നിബന്ധനകള്‍.

  • Post category:news
  • Reading time:1 min read
You are currently viewing ദുബായിലെ ഡ്രൈവിങ് ടെസ്റ്റിന് ഇനിമുതല്‍ പുതിയ നിബന്ധനകള്‍.

ദുബായ്: ദുബായില്‍ ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിന് വേണ്ടിയുള്ള പത്തിലധികം ഡ്രൈവിങ് ടെസ്റ്റില്‍ തോല്‍ക്കുന്നവര്‍ക്ക് ആറുമാസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി. അഞ്ചുതവണയില്‍ കൂടുതല്‍ ടെസ്റ്റില്‍ തോല്‍ക്കുന്നവര്‍ക്കു കഴിഞ്ഞവര്‍ഷം മുതല്‍ ആവിഷ്‌കരിച്ച പരിശീലന സംവിധാനം നിലനിര്‍ത്തിക്കൊണ്ടായിരിക്കും പുതിയ നിയമം നടപ്പാക്കുക.

പഠിതാക്കളുടെ ഉള്‍ഭയവും വെപ്രാളവും കൊണ്ടാണ് ഡ്രൈവിങ് ടെസ്റ്റില്‍ തുടര്‍ച്ചയായി പരാജയം ഉണ്ടാകുന്നത് എന്ന് കണ്ടെത്തിയിരുന്നു. ഇത്തരക്കാര്‍ക്ക് ആറുമാസം ഡ്രൈവിങ് ക്ലാസുകളോ പരീക്ഷകളോ ഇല്ലാതെ വിശ്രമം നല്‍കാനാണ് ഈ പുതിയ നിയമം അധികൃതര്‍ കൊണ്ടു വന്നത്.

0Shares