
ദുബായില്‍ നിന്ന് തകര്‍പ്പന്‍ ഫോട്ടോഷൂട്ടിന് പോസ് ചെയ്ത് നടി നൈല ഉഷ. രണ്ട് വ്യത്യസ്ത ഔട്ട്ഫിറ്റുകളിലാണ് നൈല എത്തിയത്. ലോങ് റെഡ് ജാക്കറ്റോടു കൂടിയ വെള്ള പാന്റ് സ്യൂട്ട് ധരിച്ചിരിക്കുന്നു. ദുബായിലെ പാരമ്പര്യ തനിമയാണ് പറയുന്നത്. ഹെവി ചോക്കറാണ് ആക്‌സസറി. എബ്രോയഡ്രിയുടെ സൗന്ദര്യവും വസ്ത്രത്തിലുണ്ട്.
https://www.instagram.com/p/B4FQsW6Hbvo/?utm_source=ig_web_copy_link
ബോള്‍ഡ് മേക്കപ്പില്‍ ശ്രദ്ധേയമാകുന്നത് കടുംചുവപ്പ് ലിപ്സ്റ്റിക് തന്നെ. നിഗൂഢ മുഖഭാവങ്ങളില്‍ ഗൗരവ ഭാവത്തോടെയുള്ള പോസാണ് നല്‍കുന്നത്. അടുത്ത വസ്ത്രം ഫുള്‍ ഹാപ്പി മൂഡാണ് നല്‍കുന്നത്. മഞ്ഞ ചുരിദാര്‍ മോഡലിലുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. ഫ്‌ളെയര്‍ ടൈപ്പ് ചുരിദാറിനൊപ്പം ഡിസൈനര്‍ ദുപ്പട്ടയാണ് ഹൈലൈറ്റ്. ഫെസ്റ്റിവല്‍ മൂഡാണ് നല്‍കുന്നത്. ഫോട്ടോഗ്രാഫര്‍ ഷിന്‍ഹാസ് അബുമാണ് നൈലയുടെ മനോഹര ചിത്രം പകര്‍ത്തിയത്.
https://www.instagram.com/p/B4HO63UHTy4/?utm_source=ig_web_copy_link
