ദീര്‍ഘ കാല പ്രണയത്തിനൊടുവില്‍ വിവാഹം കഴിച്ചു; ഭാര്യയുടെ പഠനത്തിനുവേണ്ടി പഠനം ഉപേക്ഷിച്ചു വേറെ തൊഴിലെടുക്കേണ്ടിവന്നു; ഭാര്യ ഡോക്ടറായപ്പോള്‍ സംഭവം മാറി; ഭാര്യയുടെ മാനസിക പീഡനം സഹിക്കാനാവാതെ യുവാവ് ജീവനൊടുക്കി

  • Post category:news
  • Reading time:1 min read
You are currently viewing ദീര്‍ഘ കാല പ്രണയത്തിനൊടുവില്‍ വിവാഹം കഴിച്ചു; ഭാര്യയുടെ പഠനത്തിനുവേണ്ടി പഠനം ഉപേക്ഷിച്ചു വേറെ തൊഴിലെടുക്കേണ്ടിവന്നു; ഭാര്യ ഡോക്ടറായപ്പോള്‍ സംഭവം മാറി; ഭാര്യയുടെ മാനസിക പീഡനം സഹിക്കാനാവാതെ യുവാവ് ജീവനൊടുക്കി

ഹൈദരാബാദ്: ഭാര്യയുടെ മാനസിക പീഡനം താങ്ങാനാവാതെ യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു. ഹൈദരാബാദ് സ്വദേശിയായ ശ്രീകാന്ത് എന്ന 23 കാരനാണ് മരിച്ചത്. ദീര്‍ഘ കാലത്തെ പ്രണയത്തിനു ശേഷം വിവാഹം കഴിച്ച യുവാവാണ് ആത്മഹത്യ ചെയ്തത്. 2015-ലാണ് ശ്രീകാന്തും ഭാര്യ ഹര്‍ഷയും വിവാഹിതരായത്.ശ്രീകാന്ത് ബിഫാം വിദ്യാര്‍ത്ഥിയും ഹര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയുമായിരുന്നു. വിവാഹ ശേഷം ഭാര്യയെ പഠിപ്പിക്കാനായി ശ്രീകാന്ത് പഠനം നിര്‍ത്തി മറ്റു ജോലികള്‍ക്ക് പോയിരുന്നു. എന്നാല്‍ പിന്നീട് ഹര്‍ഷയും കുടുംബവും യാതൊരു കാരണവുമില്ലാതെ ശ്രീകാന്തുമായി വഴക്കുണ്ടാക്കിയിരുന്നു. ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അവളെ പഠിപ്പിക്കാന്‍ ജോലിക്ക് പോയത്. എന്നാല്‍ പിന്നീട് മോശം പെരുമാറ്റമായിരുന്നെന്ന് ശ്രീകാന്ത് പോലീസിന് മൊഴി നല്‍കി. ഹര്‍ഷ സ്വന്തം വീട്ടില്‍ പോയ സമയത്ത് ഇവരുടെ വീട്ടിലെത്തിയ കൂട്ടുകാരിയോട് ശ്രീകാന്ത് മോശമായി പെരുമാറിയെന്ന് ആരോപിച്ച് അപമാനിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ വഴക്കും ഭീഷണിയും കൂടിയപ്പോഴാണ് തീകൊളുത്തിയതെന്നും ശ്രീകാന്തിന്റെ മൊഴിയില്‍ പറയുന്നു. സംഭവ ദിവസം രാത്രി ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെ വീടിന് പുറത്തിറങ്ങി തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് ചികിത്സയിലായിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

0Shares