ദീപാ നിശാന്തിനെതിരെയുള്ള പ്രതിഷേധവും അപ്പീൽ കമ്മിറ്റിയുടെ തീരുമാനവും; വിവാദങ്ങൾക്കൊടുവിൽ അർധരാത്രി കലോത്സവ നഗരിയിൽ നടന്നത്

  • Post category:news
  • Reading time:1 min read
You are currently viewing ദീപാ നിശാന്തിനെതിരെയുള്ള പ്രതിഷേധവും അപ്പീൽ കമ്മിറ്റിയുടെ തീരുമാനവും; വിവാദങ്ങൾക്കൊടുവിൽ അർധരാത്രി കലോത്സവ നഗരിയിൽ നടന്നത്

ആലപ്പുഴ: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ദീപാ നിശാന്ത് ഉള്‍പ്പെട്ട ജൂറി നടത്തിയ വിധി നിര്‍ണയം റദ്ദാക്കി. തുടര്‍ന്ന് പുനര്‍ മൂല്യ നിര്‍ണയം നടത്തി. തീരുമാനം രേഖാമൂലം ലഭിച്ച പരാതിയെത്തുടർന്ന് അപ്പീൽ കമ്മിറ്റയുടേത്. മലയാള ഉപന്യാസ മത്സരത്തിലാണ് ദീപാ നിശാന്ത് ഉള്‍പ്പെട്ട ജൂറി വിധി നിര്‍ണയം നടത്തിയത്. എന്നാല്‍ കവിതാ മോഷണ വിവാദത്തില്‍ പെട്ട ദീപാ നിശാന്ത് കലോത്സവത്തില്‍ ജൂറിയംഗമായത് വലിയ രീതിയില്‍ പ്രതിഷേധങ്ങള്‍ക്ക് വഴി വെച്ചു. ദീപ നിഷാന്തിനെതിരെ കലോത്സവനഗരിയിൽ കെ.എസ്.യു, എ.ബി.വി.പി അടക്കമുള്ള യുവജന സംഘടനകൾ രംഗത്ത് വരികയും പ്രതിഷേധിക്കുകയും ചെയ്തത് നേരിയതോതിൽ സംഘർഷമുണ്ടാക്കി. പോലീസ് ഇടപെട്ടാണ് പിന്നീട് ഇവരെ നീക്കി ദീപ നിഷാന്തിനെ വിധി നിർണയത്തിന് കൊണ്ടുപോയത്. ഇതിനെതിരെ നിരവധി പേര്‍ വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കിയിരുന്നു. ഇതിനൊടുവിലാണ് അർധരാത്രി ഏറെവൈകി അപ്പീൽ കമ്മിറ്റി തീരുമാനം കൈകൊണ്ടത്. അപ്പീൽ കമ്മിറ്റിയുടെ നിർദേശപ്രകാരം ജൂറിയംഗം സന്തോഷ് എച്ചിക്കാനമാണ് പുനര്‍ മൂല്യ നിര്‍ണയം നടത്തിയത്. 14 ഉപന്യാസങ്ങള്‍ക്കാണ് പുനര്‍ മൂല്യ നിര്‍ണയം നടത്തിയത്.

0Shares