ദിവ്യ സ്പന്ദനയുടെ വിവാഹം രഹസ്യമായി കഴിഞ്ഞെന്ന് റിപ്പോര്‍ട്ട്; വ്യാജമെന്ന് അമ്മ

  • Post category:news
  • Reading time:1 min read
You are currently viewing ദിവ്യ സ്പന്ദനയുടെ വിവാഹം രഹസ്യമായി കഴിഞ്ഞെന്ന് റിപ്പോര്‍ട്ട്; വ്യാജമെന്ന് അമ്മ

നടിയും മുന്‍ എം.പിയുമായ ദിവ്യ സ്പന്ദന വിവാഹിതയായെന്ന് വിവരം. പോര്‍ച്ചുഗീസ് പൗരനും വ്യവസായിയുമായ റാഫേലുമായുള്ള ദിവ്യയുടെ വിവാഹം രഹസ്യമായി കഴിഞ്ഞെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഈ വര്‍ത്ത ദിവ്യയുടെ അമ്മ തള്ളി. ഈ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ദയവായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അമ്മ രഞ്ജിത വ്യക്തമാക്കി.

ഇതുവരെ ദിവ്യ വിവാഹത്തിന് തയ്യാറായിട്ടില്ല. തയ്യാറായാല്‍ അതൊരിക്കലും രഹസ്യമായി നടത്തില്ലെന്നും അമ്മ വിശദമാക്കി. പ്രണയബന്ധത്തിലായിരുന്ന ദിവ്യയും റാഫേലും വേര്‍പിരിഞ്ഞതായും രഞ്ജിത വ്യക്തമാക്കി.അവരവരുടെ തിരക്കുകളില്‍ ഇരുവരും മുഴുകിയപ്പോള്‍ അതവരുടെ ബന്ധത്തെ ബാധിച്ചെന്നും പോര്‍ച്ചുഗലില്‍ താമസിക്കാന്‍ ദിവ്യയ്ക്ക് ആഗ്രഹമില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു.

വേര്‍പിരിഞ്ഞെങ്കിലും ഇരുവരും നല്ല സുഹൃത്തുക്കളായി തുടരുന്നുണ്ട്. അഭിനയത്തില്‍ നിന്നും രാഷ്ട്രീയത്തിലെത്തിയ ദിവ്യ 2013 ല്‍ കര്‍ണ്ണാടകയിലെ മാണ്ഡ്യ ലോകസഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചിരുന്നു.പതിനഞ്ചാം ലോകസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു ദിവ്യ. മോദിക്കെതിരെ വിമര്‍ശനങ്ങളുന്നയിച്ച് ദിവ്യ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

0Shares