ദിവസം 20,000 രൂപ നല്‍കാമെന്ന് പറഞ്ഞിട്ടും ഷക്കീല ഷാരൂഖ് ഖാനൊപ്പം അഭിനയിക്കാന്‍ തയാറായില്ല; കാരണം ഇതാണ്

  • Post category:news
  • Reading time:1 min read
You are currently viewing ദിവസം 20,000 രൂപ നല്‍കാമെന്ന് പറഞ്ഞിട്ടും ഷക്കീല ഷാരൂഖ് ഖാനൊപ്പം അഭിനയിക്കാന്‍ തയാറായില്ല; കാരണം ഇതാണ്

കൊച്ചി: ഒരു ദിവസം 20,000 രൂപ നല്‍കാമെന്ന് പറഞ്ഞിട്ടും ബോളിവുഡ് തരാം ഷാരൂഖ് ഖാനൊപ്പം അഭിനയിക്കാന്‍ ഷക്കീല തയാറായില്ല. കിട്ടിയ അവസരം നിരസിച്ചുവെന്നാണ് ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി വെളിപ്പെടുത്തിയത്. ഷാരൂഖ് ഖാന്‍-രോഹിത് ഷെട്ടി ചിത്രം ചെന്നൈ എക്സ്പ്രസിലെ മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരമാണ് നടി നിരസിച്ചത്. ഇതിന് കാരണമായി ഷക്കീല പറയുന്നത്,’തെലുങ്ക്, മലയാളം , തമിഴ് തുടങ്ങിയ തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും ബോളിവുഡിലേക്ക് പോകണമെന്ന് ഞാന്‍ ഒരിക്കലു ആഗ്രഹിച്ചിരുന്നില്ല. ‘ഷാരൂഖ് ഖാന്‍, രോഹിത് ഷെട്ടി അങ്ങനെയാരെയും ഞാന്‍ നേരിട്ട് കണ്ടിട്ടില്ല. എത്ര ദിവസത്തെ ഷെഡ്യൂള്‍ ഉണ്ടെന്ന് പറഞ്ഞിട്ടുമില്ല. എന്നാല്‍ ദിവസം 20,000 രൂപ നല്‍കാമെന്ന് അവര്‍ പറഞ്ഞു. സത്യരാജിനൊപ്പം പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കേണ്ടതെന്ന് അവര്‍ എന്നോട് പറഞ്ഞു.ഒരുപാട് ദിവസം വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുമെന്ന സാഹചര്യം വന്നപ്പോള്‍ ഞാന്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ഒരു കാലത്ത് പല മുഖ്യധാരാ ചിത്രങ്ങളും എന്റെ സിനിമകള്‍ക്കൊപ്പം പിടിച്ചു നില്‍ക്കാനാകാതെ വിഷമിച്ചിട്ടുണ്ട്. എന്റെ സിനിമകള്‍ സദാചാര ബോധത്തിന്റെ പേരിലല്ല നിരോധിക്കപ്പെട്ടത്. കച്ചവട താല്‍പര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു. ഞാന്‍ അഭിനയിച്ചാല്‍ സിനിമകള്‍ നീല ചിത്രങ്ങളായി മാറും എന്ന് ചില സംവിധായകര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ മുഖ്യധാരാ സിനിമകളില്‍ നിന്ന് ഞാന്‍ അകലം പാലിച്ചിരുന്നുവെന്ന് ഷക്കീല പറയുന്നു. അതിനിടെ ഷക്കീലയുടെ ജീവിതം ബോളിവുഡില്‍ സിനിമയാകുകയാണ്. ഇന്ദ്രജിത്ത് ലങ്കേഷ് ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. റിച്ച ഛദ്ദയാണ് ചിത്രത്തില്‍ ഷക്കീലയായി എത്തുന്നത്. പങ്കജ് ത്രിപാഠി, മലയാളി താരമായ രാജീവ് പിള്ള, എസ്തര്‍ നൊറോണ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

0Shares