ദില്ലിയിൽ ആം ആദ്മിക്ക് തുടർ ഭരണമെന്ന് പ്രവചനങ്ങൾ; 50ലധികം സീറ്റുകള്‍ നേടുമെന്ന് എക്‌സിറ്റ് പോള്‍, ബി.ജെ.പി 20ല്‍ താഴേക്ക് ചുരുങ്ങും

  • Post category:news
  • Reading time:1 min read
You are currently viewing ദില്ലിയിൽ ആം ആദ്മിക്ക് തുടർ ഭരണമെന്ന് പ്രവചനങ്ങൾ;  50ലധികം സീറ്റുകള്‍ നേടുമെന്ന് എക്‌സിറ്റ് പോള്‍, ബി.ജെ.പി 20ല്‍ താഴേക്ക് ചുരുങ്ങും

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് മുന്നേറ്റമെന്ന് വിവിധ സര്‍വേ ഫലങ്ങള്‍. എഎപിക്ക് 44 സീറ്റുകളാണ് ടൈംസ് നൌ പ്രവചിച്ചത്. 26 സീറ്റുകൾ ബിജെപിക്കും ലഭിക്കുമെന്നാണ് പ്രവചനം. കോൺഗ്രസിന് സീറ്റില്ലെന്നും പ്രവചനം. റിപ്പബ്ലിക് ടിവിയുടെ ഫലത്തിൽ 48 മുതൽ 61 വരെയാണ് എ.എ.പിക്ക് പ്രവചിച്ചിരിക്കുന്നത്.

ഒൻപത് മുതൽ 21 വരെ സീറ്റുകൾ ബിജെപിക്ക് പ്രവചിക്കുന്നു. കോൺഗ്രസിന് ഒരു സീറ്റ് കിട്ടിയേക്കുമെന്നാണ് പ്രവചനം. എ.എ.പി 53 മുതൽ 57 സീറ്റുകൾ വരെ നേടുമെന്ന് ന്യൂസ് എക്സ് ചാനലിന്‍റെ എക്സിറ്റ് പോൾ ഫലത്തിൽ പറയുന്നു. ഇന്ത്യാ ന്യൂസിന്‍റെ എക്സിറ്റ് പോൾ ഫലത്തിൽ ആംആദ്മി പാർട്ടിക്ക് 53 മുതൽ 57 സീറ്റ് വരെ പ്രവചിക്കുന്നു.

ബി.ജെ.പിക്ക് 11-17 സീറ്റുകൾ. കോൺഗ്രസിന് രണ്ട് സീറ്റ് വരെ കിട്ടിയേക്കുമെന്നും എക്സിറ്റ് പോൾ ഫലത്തിലുണ്ട്. അതേസമയം ഡ​ല്‍​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​വുമ്പോ​ള്‍ പോ​ളിം​ഗ് 55 ശ​ത​മാ​നം മാ​ത്രം. നാ​ല് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ​ക്കാ​ള്‍ കു​റ​വ് പോ​ളിം​ഗാ​ണ് ഇ​ത്ത​വ​ണ ഉ​ണ്ടാ​യ​ത്. ഉ​ച്ച​യ്ക്ക് ര​ണ്ടു​മ​ണി​വ​രെ 27.48 ശ​ത മാ​ന​മാ​യി​രു​ന്നു പോ​ളിം​ഗ്. അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ളി​ലും കാ​ര്യ​മാ​യ മാ​റ്റം ഉ​ണ്ടാ​യി​ല്ല. കു​റ​ഞ്ഞ പോ​ളിം​ഗ് നി​ര​ക്കി​ല്‍ ആ​ശ​ങ്ക​യും പ്ര​തീ​ക്ഷ​യും പ​ങ്കു​വ‍​യ്ക്കു​ക​യാ​ണ് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍.

0Shares