കൊച്ചി: മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച നടന്‍ ദിലീപ് നയകനാകുന്ന പുതിയ ചിത്രം രാമലീലയുടെ റിലീസിംങ് മാറ്റി വച്ചു. ഈ മാസം ഏഴിന് നിശ്ചയിച്ച റിലീസാണ് മാറ്റിവച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ വരുന്ന വിവാദങ്ങള്‍ കാരണമാണ് റിലീസിംങ് മാറ്റി വച്ചതെന്നാണ് സൂചന.

വര്‍ഷങ്ങള്‍ക്കു ശേഷം ദിലീപ് വീണ്ടും രാഷ്ട്രീയ പ്രവര്‍ത്തകന്റെ റോളില്‍ എത്തുന്ന സിനിമയാണ് രാമലീല. നവാഗതനായ അരുണ്‍ ഗോപിയാണ് രാമലീലയുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തിലെ നായിക.