തിരുവനന്തപുരം: ജനപ്രിയ നായകന്‍ ദിലീപ് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ പൊഷെയുടെ ലക്ഷ്വറി എസ്.യു.വി കെയിനിന്റെ പ്ലാറ്റിനം എഡീഷന്‍ സ്വന്തമാക്കി. പോഷയുടെ പനമേരയായിരുന്നു താരം നേത്തെ ഉപയോഗിച്ചിരുന്നത്. ദിലീപിന്റെ രണ്ടാമത്തെ പോഷെ കാറാണ് കെയിന്‍. കൊച്ചിയിലെ പൊഷെ ഡീലര്‍ഷിപ്പില്‍ നിന്നും മഹാഗണി മെറ്റലിക് നിറമുള്ള കെയിനാണ് ഇത്തവണ ദിലീപ് വാങ്ങിയത്.ദിലീപിനു പുറമെ മെഗാസ്റ്റാര്‍ മമ്മൂട്ടി, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ മറ്റു മലയാള താരങ്ങള്‍ക്കും ഈ ആഡംബര കാര്‍ സ്വന്തമായിട്ടുണ്ട്. പോഷെയുടെ മിഡ് സൈഡ് ലക്ഷ്വറി ക്രോസോവര്‍ എസ്.യു.വിയായ കെയിന്‍ ഡീസലിന്റെ പ്രത്യേക എഡിഷനാണ് പ്ലാറ്റിനം. 2002 ലായിരുന്നു പോര്‍ഷെ കെയിനിന്റെ രാജ്യാന്തര വിപണിയിലെത്തിയത്.

ദിലീപ്-കാവ്യയുടെ ഇനിയുള്ള കറക്കം പോഷെ കെയിനില്‍!..