കൊച്ചി: ദിലീപ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം രാമലീലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന രാമലീല നവാഗതനായ അരുണ്‍ഗോപിയാണ് സംവിധാനം ചെയ്യുന്നത്. 2006ല്‍ പുറത്തിറങ്ങിയ ലയണ്‍ എന്ന ചിത്രത്തിന് ശേഷം ശക്തനായ രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് ദിലീപ് ഈ സിനിമയിലും എത്തുന്നത്.

പ്രയാഗമാര്‍ട്ടിന്‍ ആണ് രാമലീലയില്‍ ദിലീപിന്റെ നായികയായെത്തുന്നത്. സഖാവ് രാഗിണി എന്ന കഥാപാത്രത്തിലൂടെ ദിലീപിന്റെ അമ്മ വേഷത്തിലെത്തുന്നത് രാധികാ ശരത്കുമാറാണ്. 24 വര്‍ഷത്തിന് ശേഷം രാധിക അഭിനയിക്കുന്ന മലയാളചിത്രം കൂടിയാണ് ദിലീപ് എം.എല്‍.എ ആയി എത്തുന്ന രാമലീല. സലീം കുമാര്‍, മുകേഷ്, സിദ്ദിഖ്, വിജയരാഘവന്‍ കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് മറ്റു പ്രധാന വേഷത്തിലെത്തുന്നത്. സച്ചിയുടെതാണ് തിരക്കഥ.