ദിലീപേട്ടനില്ലാതെ എന്ത് ആഘോഷം; രണ്ടാം വിവാഹശേഷം കാവ്യയുടെ ആദ്യത്തെ പിറന്നാള്‍ ഇങ്ങനെയുമായി പോയി

  • Post category:news
  • Reading time:1 min read
You are currently viewing ദിലീപേട്ടനില്ലാതെ എന്ത് ആഘോഷം; രണ്ടാം വിവാഹശേഷം കാവ്യയുടെ ആദ്യത്തെ പിറന്നാള്‍ ഇങ്ങനെയുമായി പോയി

കൊച്ചി: പിറന്നാള്‍ എല്ലാവരുടെയും ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ്. താരങ്ങളുടെ കാര്യത്തിലാണെങ്കില്‍ അവരുടെ പിറന്നാള്‍ ആഘോഷിക്കാന്‍ ആരാധകര്‍ കൂടി ഉണ്ടാവുമെന്നുള്ളതാണ് സന്തോഷകരമായ കാര്യം. എന്നാല്‍ മലയാളത്തിന്റെ പ്രിയനടി കാവ്യ മാധവന് ഇന്ന് 33 മത് പിറന്നാളാണ്. എന്നാല്‍ നടിയുടെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ദിവസങ്ങളിലൂടെ കടന്ന് പോവുമ്പോഴാണ് ജന്മദിനവും കടന്നുവന്നിരിക്കുന്നത്. കാവ്യയുടെ ഭര്‍ത്താവും നടനുമായ ദിലീപ് ജയിലിലായതോടുകൂടി സന്തോഷങ്ങളെല്ലാം കണ്ണീരില്‍ ഒതുക്കി കഴിയുകയാണ് കാവ്യയിപ്പോള്‍. ദിലീപുമായുള്ള വിവാഹത്തിന് ശേഷം വരുന്ന ആദ്യത്തെ പിറന്നാളായിരുന്നു ഇന്ന്. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ തന്നെ കഴിയുന്ന ദിലീപ് പുറത്ത് വരാതെ കാവ്യയ്ക്ക് ഇനി ഒരു ആഘോഷവും ഇല്ലല്ലോ. അഞ്ചാം തവണയും ജാമ്യാപേക്ഷ നല്‍കിയെങ്കിലും പരിഗണിച്ചില്ല.1984 സെപ്റ്റംബര്‍ 19 ന് കാസര്‍കോട്ടെ നീലേശ്വരത്താണ് കാവ്യയുടെ ജനനം. ജനിച്ച് മലയാള സിനിമയുടെ നായിക വസന്തമായി പാറി നടന്ന കാവ്യയുടെ പിറന്നാള്‍ ഇത്തവണ ആരും ശ്രദ്ധിക്കാതെ പോയിരിക്കുകയാണ്. 1991 ല്‍ പൂക്കാലം വരവായി എന്ന സിനിമയിലൂടെയാണ് കാവ്യ മാധവന്‍ ആദ്യമായി സിനിമയിലേക്ക് പ്രവേശിച്ചത്. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ആദ്യപടത്തിലെ നായകനെ തന്നെ വിവാഹം കഴിക്കുകയും ചെയ്തു. ശേഷം ഒരുപാട് സിനിമകളില്‍ അഭിനയിച്ച കാവ്യ കഴിഞ്ഞ വര്‍ഷം അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയും എന്ന സിനിമയിലായിരുന്നു അവസാനമായി അഭിനയിച്ചത്. നടന്‍ ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം എല്ലാവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു നടന്നത്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ മാത്രം പിന്നിട്ടപ്പോഴെക്കും സന്തോഷത്തോടെ ജീവിച്ച കുടുംബത്തില്‍ കഷ്ടകാലം വന്നിരിക്കുകയാണ്. ആദ്യ വിവാഹം പാതി വഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നിരുന്നെങ്കിലും ദിലീപിനെ വിവാഹം കഴിച്ച് സ്വപ്നം കണ്ട ജീവിതത്തിലേക്ക് നടക്കുന്നതിനിടെയായിരുന്നു ദിലീപ് ജയിലിലായി പോവുന്നത്. കഴിഞ്ഞവര്‍ഷത്തെ പിറന്നാള്‍ വീഡിയോ വൈറലായിരുന്നു.

0Shares