ദിലീപും മഞ്ജുവും തിരശീലയിലും നേര്‍ക്കുനേര്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു; രാമലീലയും സുജാതയും ഒരേ ദിവസം തിയേറ്ററുകളില്‍

  • Post category:news
  • Reading time:1 min read
You are currently viewing ദിലീപും മഞ്ജുവും തിരശീലയിലും നേര്‍ക്കുനേര്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു; രാമലീലയും സുജാതയും ഒരേ ദിവസം തിയേറ്ററുകളില്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപും നടിയും മുന്‍ ഭാര്യയുമായ മഞ്ജുവും ജീവിതത്തില്‍ എന്നപോല്‍ സിനിമയിലും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു. കേസില്‍ ഇരയായ നടിക്ക് അനുകൂലമായി മഞ്ജുവാര്യര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് റിലീസ് വൈകിയ ചിത്രമായ രാമലീലയും സെന്‍സറിങ് പൂര്‍ത്തിയാകേണ്ട ഉദാഹരണം സുജാത എന്ന മഞ്ജു ചിത്രവും സെപ്തംബര്‍ 28ന് ആണ് റിലീസ് ചെയ്യുന്നത്.

ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന രാമലീല എന്ന ചിത്രത്തില്‍ രാഷ്ട്രീയപ്രവര്‍ത്തകനായാണ് ദിലീപ് എത്തുന്നത്. പ്രയാഗമാര്‍ട്ടിന്‍ ആണ് നായിക. ഇരു ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത് നവാഗത സംവിധായകരാണ്. പ്രവീണ്‍ സി ജോസഫ് സുജാതയും അരുണ്‍ ഗോപി രാമലീലയും ഒരുക്കിയിരിക്കുന്നു. കോളനിയില്‍ ജീവിക്കുന്ന സുജാത എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. ജോജു ജോര്‍ജും നെടുമുടി വേണുവുമാണ് മറ്റു പ്രധാന താരങ്ങള്‍. സിനിമയില്‍ കലക്ടറുടെ വേഷത്തില്‍ മമ്ത മോഹന്‍ദാസുമെത്തുന്നു. രണ്ടു ചിത്രങ്ങളുടെയും വിധി അറിയാന്‍ പ്രേക്ഷകരും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

0Shares