കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പട്ട് ദിലീപിൻ്റെ രാജി ‘അമ്മ’ ചോദിച്ച് വാങ്ങിയതാണെന്ന് താരസംഘടനയുടെ പ്രസിഡന്റായ നടൻ മോഹൻലാൽ. താന്‍ തന്നെ ദിലീപിനെ വിളിച്ച് രാജിക്കാര്യം സൂചിപ്പിച്ചു ഇതിന്റെ അടിസ്ഥാനത്തിലാണ് ദിലീപ് രാജിക്കത്ത് എഴുതി തന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. അമ്മയുടെ പ്രസിഡന്റ് എന്നതില്‍ ഞാനാണ് ക്രൂശിക്കപ്പെടുന്നത്. ഇപ്പോള്‍ എല്ലാ വിഷയത്തിലും ദേശീയ മാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെ കുറ്റക്കാരനായി കാണുന്നത് മോഹന്‍ലാല്‍ എന്ന വ്യക്തിയെ ആണ്. അവർക്ക് അമ്മയെന്ന സംഘടനയേക്കാൾ മോഹൻലാൽ എന്ന നടനെ അറിയാം. അതുകൊണ്ട്തന്നെ ദേശിയ അന്തർദേശിയ മാധ്യമങ്ങളുടെമുന്നിൽ ഞാൻ അവഹേളിക്കപെടുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ തനിക്ക് അതിയായി ദുഃഖകരമാണെന്നും മോഹന്‍ ലാല്‍ പറഞ്ഞു. മൂന്നു നടിമാര്‍ എന്ന് പറഞ്ഞതിൽ തെറ്റില്ല ഇപ്പോഴും ഞാൻ പറയുന്നത് നടിമാർ എന്ന് തന്നെയാണ്. നടി നടന്മാരെ അങ്ങനെ വിളിക്കുന്നതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.
രാജി വച്ച് പുറത്ത് പോയ നടിമാരെ തിരിച്ച് വിളിക്കേണ്ടതില്ല, അവർക്ക് അമ്മയിൽ വരണമെങ്കിൽ അപേക്ഷ നൽകാമെന്നും അദ്ദേഹം ആവർത്തിച്ചു. നടന്മാരായ സിദ്ദിഖ്, ജഗദീഷ് തമ്മിൽ അഭിപ്രായ ഭിന്നതയില്ല. കഴിഞ്ഞദിവസം അവർ പറഞ്ഞ രീതിയിലാണ് വിത്യാസമുള്ളത്. രണ്ടുപേരും മാധ്യമങ്ങളോട് പറഞ്ഞത് അമ്മയുടെ തീരുമാനം തന്നെയെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. മൂന്നു പേര്‍ക്ക് വേണ്ടി അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ കേള്‍ക്കുന്ന ചീത്ത വിളിക്ക് കണക്കില്ലെ മോഹൻലാൽ എന്ന നടനെ ആക്രമിക്കുന്നത് ഒഴിവാക്കണമെന്ന് നടൻ ബാബുരാജ് പറഞ്ഞു. അമ്മയുടെ ചോര ഊറ്റിക്കുടിച്ച് വളരാന്‍ ആഗ്രഹിക്കുന്ന സംഘടനയാണ് ഡബ്ല്യു.സി.സി എന്നും ബാബുരാജ് ആരോപിച്ചു. കെ.പി.എ.സി ലളിത പറഞ്ഞത് അവരുടെ നാടൻ പ്രയോഗമാണെന്നും അതിനെ അങ്ങനെ കണ്ടാൽ മതിയെന്നും പത്രസമ്മേളനത്തിൽ ‘അമ്മ ഭാരവാഹികൾ വ്യക്തമാക്കി.
ദിലീപിൻ്റെ രാജി ‘അമ്മ’ ചോദിച്ച് വാങ്ങിയതാണ്; എല്ലാത്തിനും എന്നെ കുറ്റക്കാരനാകുന്നത് എന്തിന്..?