
തിരുവനന്തപുരം: കേരളത്തിലെ മാധ്യമങ്ങള്‍ രണ്ടാഴ്ചകാലമായി ദിലീപിന് പിറകെ ആയിരുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം, ദിലീപിനെ പറ്റി പരാമര്‍ശം ഇല്ലാതെ ചാനലുകളില്‍ വാര്‍ത്താ സമയങ്ങള്‍ കടന്നുപോയിട്ടില്ല. ഇതിനിടയില്‍ ഏഷ്യനെറ്റ് വാര്‍ത്താ അവതാരകനെ ഫോണില്‍ പ്രേക്ഷക രോഷത്തോടെ സംസാരിക്കുന്നതും നമ്മള്‍ കേട്ടു. വാര്‍ത്ത ലൈവായാണ് കൂടുതല്‍ നമുക്ക് മുന്നിലേക്ക് എത്തിയത്. മാധ്യമങ്ങള്‍ അവരുടെ കടമ ചെയ്തു എന്ന് ഒറ്റവാക്കില്‍ പറയാം. എങ്കിലും അതിനപ്പുറം ഒന്നുണ്ട്. വാര്‍ത്താ മത്സരങ്ങളുടെ ഈ കാലത്ത് ആരാണ് മുന്നില്‍ എന്ന ചോദ്യമാണ് എല്ലാ ചാനലുകളേയും ഉത്തരവാദിത്വത്തോടെ കടമ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. ഇവിടെ, ദിലീപിന്‍റെ വാര്‍ത്ത ചെയ്തതുവഴി നമ്മുടെ ചാനലുകള്‍ സ്വന്തമാക്കിയത് റേറ്റിങ്ങില്‍ മറ്റ് ചാനലുകളെ പിന്നിലാക്കുക എന്ന മത്സര തന്ത്രമാണ്.

ചാനലുകള്‍ റേറ്റിങ്ങില്‍ വന്‍ മുന്നേറ്റമാണുണ്ടാക്കിയത്. വാര്‍ത്തകളും വിവാദങ്ങളും കൊഴുപ്പിച്ച ഏഷ്യാനെറ്റാണ് റെക്കോര്‍ഡ് നേട്ടത്തോടെ മുന്നിലെത്തിയത്. കഴിഞ്ഞ ആഴ്ചത്തെ Barc Report പ്രകാരം റെക്കോര്‍ഡ് റേറ്റിങ്ങാണ് മറ്റു വാര്‍ത്ത ചാനലുകളും സ്വന്തമാക്കിയത്. ഏഷ്യാനെറ്റ് 249 പോയിന്റ് നേടി ചരിത്രം കുറിച്ചപ്പോള്‍ കേവലം 9 പോയിന്റ് മാത്രമുള്ള പീപ്പിള്‍ ടി. വി 57 പോയന്റാക്കി വന്‍ മുന്നേറ്റം കൈവരിച്ചു. പ്രധാനമായും 8 മണി 9 മണി ചര്‍ച്ചകളാണ് റേറ്റിംങ്ങ് ഉയര്‍ത്താന്‍ വാര്‍ത്താചാനലുകളെ തുണച്ചത്. വരും നാളുകളില്‍ ഈ റേറ്റിംങ്ങ് ലക്ഷ്യം വെച്ചായിരിക്കും ചാനലുകള്‍ വാര്‍ത്തകള്‍ തിരഞ്ഞെടുക്കുക. സെലിബ്രിറ്റി വിവാദങ്ങള്‍ കുത്തിപൊക്കി വാര്‍ത്തകള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.
കഴിഞ്ഞ ആഴ്ചയിലെ ബാര്‍ക് റിപ്പോര്‍ട്ട് ചുവടെ വായിക്കാം:
1.Asianet News 249.99
2.Manorama News 145
3.Mathrubhumi News 131
4.People TV 57
5.News 18 Keralam 34
6.Mediaone 32
7.Reporter TV 22
8.Mangalam TV 15
9.Janam TV 9
