ദിലീപിന് പിന്നാലെ ബോളിവുഡ് നടിയും ജയിലിലായി; നടിക്ക് രണ്ടു വർഷത്തെ ജയില്‍ശിക്ഷയാണ് കോടതി വിധിച്ചത്

  • Post category:news
  • Reading time:1 min read
You are currently viewing ദിലീപിന് പിന്നാലെ ബോളിവുഡ് നടിയും ജയിലിലായി; നടിക്ക് രണ്ടു വർഷത്തെ ജയില്‍ശിക്ഷയാണ് കോടതി വിധിച്ചത്


ഡൽഹി : ബോളിവുഡ് നടിയും അവതാരകയുമായ അല്‍ക കൗശൽ ചെക്ക് കേസി പെട്ട് ജയിലിലായി. രണ്ടു വർഷത്തെ ജയില്‍ശിക്ഷയാണ് പഞ്ചാബിലെ സന്‍ഗ്രൂര്‍ ലോവര്‍ കോർട്ട് വിധിച്ചത്. ലാന്‍ഗ്രിയന്‍ ഗ്രാമത്തിലെ കർഷകനിൽനിന്നും 50 ലക്ഷം രൂപ അല്‍ക കൗശൽ കടം വാങ്ങിയിരുന്നു. ഈ പണം പറഞ്ഞ പരിധിക്കുള്ളിൽ തിരിച്ചുനല്കുന്നതിനുവേണ്ടി 25 ലക്ഷം രൂപയുടെ രണ്ട് ചെക്കുകള്‍ അല്‍ക അദ്ദേഹത്തിന് നൽകുകയും ചെയ്തു.

എന്നാൽ ഈ ചെക്ക് ബാങ്കിൽ നൽകിയെങ്കിലും അക്കൗണ്ടിൽ പണമുണ്ടായിരുന്നില്ല. ഇതേത്തുടർന്നാണ് കർഷകനായ അവതാര്‍ സിംഗിന്റെ പരാതിയിൽ അല്‍കയ്ക്കെതിരെ നടപടിയെടുത്തതെന്ന് അഡ്വക്കറ്റ് സുക്ക്ബീര്‍ സിങ് പുനിയ പറഞ്ഞു. 2013ല്‍ പുറത്തിറങ്ങിയ ക്യൂന്‍ എന്ന ചിത്രത്തില്‍ കങ്കണ റോണത്തിന്റെ അമ്മയായും, 2015ല്‍ പുറത്തിറങ്ങിയ സല്‍മാന്‍ ഖാന്റെ ബജ്രംഗി ഭായ്ജാനില്‍ നായികയായ കരീന കപൂറിന്റെ അമ്മയായും അഭിനയിച്ച നടിയാണ് അല്‍ക കൗശൽ.

0Shares