
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ജാമ്യം ലഭിച്ച ഇന്നലെ ദിലീപിന്റെ ഡി സിനിമാസിനെതിരെ ഭൂമി കയ്യേറ്റത്തിന് പരാതി നല്‍കിയയാളുടെ വീടിന് നേരേ ആക്രമണം. പരാതി നല്‍കിയ സന്തോഷിന്റെ വീടിനു നേരേയാണ് അജ്ഞാത സംഘത്തിന്റെ ആക്രമണം. കറുത്ത കാറിലെത്തിയ സംഘം വീടിനു നേരേ പടക്കവും കല്ലുകളും എറിയുകയായിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെയാണ് ഭൂമി കയ്യേറ്റം വീണ്ടും ചര്‍ച്ചയായത്. ചാലക്കുടി ഡി സിനിമാസ് തീയറ്റര്‍ നിര്‍മ്മിച്ചത് കയ്യേറ്റ ഭൂമിയിലാണെന്ന് ചൂണ്ടികാട്ടി 2015ലാണ് സന്തോഷ് പരാതി നല്‍കിയത്. എന്നാല്‍ പിന്നീട് നടത്തിയ വിശദ പരിശോധനകളില്‍ ഭൂമി കയ്യേറിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. അന്വേഷണം നടത്തിയ വിജിലന്‍സ് സംഘവും ഡി സിനിമാസ് തീയറ്റര്‍ സമുച്ചയം ഭൂമി കയ്യേറിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.
