ദിലീപിന്‍റെ നിരപരാധിത്വം കാലം തെളിയിക്കും: ശ്രീനിവാസന്‍

  • Post category:news
  • Reading time:1 min read
You are currently viewing ദിലീപിന്‍റെ നിരപരാധിത്വം കാലം തെളിയിക്കും: ശ്രീനിവാസന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി ജാമ്യം നിഷേധിച്ച് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ അനുകൂലിച്ച് വീണ്ടും നടന്‍ ശ്രീനിവാസന്‍. ദിലീപ് തെറ്റു ചെയ്തെന്നും വിശ്വസിക്കുന്നില്ല. അദ്ദേഹത്തിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും ശ്രീനിവാസന്‍ പറഞ്ഞു.

നേരത്തെ, ദിലീപിനെ പിന്തുണച്ച് നടനും എംഎല്‍എയുമായ കെ. ബി. ഗണേഷ് കുമാറും രംഗത്തെത്തിയിരുന്നു. കോടതിവിധി വരുന്നതുവരെ മുമ്പ് ദിലീപ് കുറ്റവാളിയല്ല. ദിലീപിന്റെ നല്ലകാലത്ത് ഔദാര്യം പറ്റി നടന്നവരാണ് അദ്ദേഹത്തിന് ഒരാപത്തുവന്നപ്പോൾ തള്ളിപ്പറയുന്നത് എന്നായിരുന്നു ഗണേഷ് അഭിപ്രായപ്പെട്ടത്. ഈ പ്രസ്താവനക്കെതിരെ അന്വേഷണസംഘം കോടതിയെ സമീപിക്കുകയും ചെയ്തു. നടിയെ ആക്രമിക്കല്‍ പോലുള്ള മണ്ടത്തരത്തിനു ദിലീപിന് മുതിരില്ലെന്നായിരുന്നു ആലപ്പുഴ കറ്റാനത്തുവച്ച് ശ്രീനിവാസൻ നേരത്തെ പറഞ്ഞിരുന്നത്.

0Shares