
കൊട്ടിയൂര്‍: നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന ദിലീപിനു സമയദോഷം തീർന്നു വ്യക്തിപരമായ നേട്ടങ്ങളും നന്മയും സംഭവിക്കാനായി ബി. ജെ. പി മുൻ സംസ്ഥാന അധ്യക്ഷന്‍ വക കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദോഷപരിഹാര പൂജ. ബി. ജെ. പി മുൻ സംസ്ഥാന അധ്യക്ഷൻ പി. പി. മുകുന്ദനാണ് ദിലീപിന് വേണ്ടി ക്ഷേത്രത്തില്‍ പൂജകള്‍ നടത്തിയത്. ദിലീപുമായി വ്യക്തിപരമായ സൗഹൃദമുള്ളയാളാണു കണ്ണൂർ മണത്തണ സ്വദേശിയായ മുകുന്ദൻ.

ജഡ്ജിഅമ്മാവന്‍ കോവിലില്‍ ദിലീപിന് വേണ്ടി സഹോദരന്‍ വഴിപാട് കഴിച്ചത് മുന്‍പ് വാര്‍ത്തയായിരുന്നു. ജറുസലേം ദേവാലയത്തിലും ചില താരങ്ങള്‍ എത്തി ദിലീപിന് വേണ്ടി മെഴുകുതിരി കത്തിച്ചുപ്രാര്‍ത്ഥിചത് കഴിഞ്ഞ ദിവസമാണ്.
