ദിലീപിന്റെ വിത്യസ്തമായ മൂന്നു ഗെറ്റപ്പുകളില്‍ ‘കമ്മാരസംഭവം’ പോസ്റ്റര്‍ പുറത്തിറങ്ങി

  • Post category:news
  • Reading time:1 min read
You are currently viewing ദിലീപിന്റെ വിത്യസ്തമായ മൂന്നു ഗെറ്റപ്പുകളില്‍ ‘കമ്മാരസംഭവം’ പോസ്റ്റര്‍ പുറത്തിറങ്ങി

ദിലീപ് നായകനായ കമ്മാരന്റെ ജീവിതത്തിലൂടെ യാത്ര ചെയ്യുന്ന സമൂഹ്യ ആക്ഷേപഹാസ്യചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മൂന്ന് ഗെറ്റപ്പുകളില്‍ ദിലീപ് വരുന്ന ചിത്രത്തിന്റെപോസ്റ്റര്‍ താരം തന്നെയാണ്ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. രതീഷ് അമ്പാട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുരളി ഗോപിയാണ് തിരക്കഥ. ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രം വിഷുവിന് തിയേറ്ററുകളിലെത്തുമെന്നാണ് സൂചന. നമിത പ്രമോദാണ് ചിത്രത്തിലെ നായിക. മുരളി ഗോപി, തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്, ബോബി സിന്‍ഹ, ശ്വേതാ മേനോന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍.

 

0Shares