
കാസര്‍ഗോഡ്: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യ ഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റി കോടതി അല്‍പ സമയം മുന്‍പ് തള്ളി. നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യ ഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റി കോടതിയും ദിലീപിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ കുറ്റമാണ് തന്റെ മേല്‍ പോലീസ് ആരോപിക്കുന്നതെന്നും പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന ഈ കുറ്റത്തിന് രണ്ട് മാസത്തിലേറെ ജയിലില്‍ കിടന്നെന്നും ജാമ്യാപേക്ഷയില് ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദം കോടതി അംഗീകരിച്ചില്ല. കേസില്‍ ദിലീപിനെ കുടുക്കിയതാണ് എന്ന വാദം ആരാധകരായ പൊതുസമൂഹത്തില്‍ ചുരുക്കം ഇടങ്ങളില്‍ ശക്തമാവുകയാണ്. ദിലീപ് ആരാധകരും ദിലീപ് അനുകൂലികളായ സിനിമാക്കാരും അടക്കം ഇത്തരം പ്രചാരണം അഴിച്ച് വിടുന്നു. കേസിന്റെ തുടക്കം മുതല്‍ക്കേ ദിലീപിന് അനുകൂലമായ തരംഗം ഉണ്ടാക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. പക്ഷെ, ഇതൊന്നും കോടതിയുടെ നടപടി ക്രമങ്ങളെ ബാധിച്ചില്ല.
ഈ കാര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത് എന്തിലേക്കാണ്? വെറുമൊരു കെട്ടിച്ചമച്ച, പോലീസിന് ഇമേജ് ഉണ്ടാക്കാന്‍ വേണ്ടി മാത്രം നടന്ന ഒരു അറസ്റ്റ് ആയിരുന്നില്ല ദിലീപിന്റെത് എന്ന് വ്യക്തമാവുകയാണ്. അങ്ങിനെയായിരുന്നെങ്കില്‍ കോടതിയില്‍ അത് നിലനില്‍ക്കുമായിരുന്നില്ല. ഫേസ്ബുക്കില്‍ അടക്കം ആരാധകര്‍/ ജനപ്രതിനിധികള്‍,/ താരങ്ങള്‍ എന്തുകൊണ്ട് ദിലീപ് നിരപരാധി എന്ന് സ്ഥാപിക്കാന്‍ വളരെ സമയം ചിലവഴിച്ചു. എന്നാല്‍ ഇതൊന്നും കോടതിയില്‍ വിലപ്പോയില്ല എന്ന് വേണം വിധിയില്‍ നിന്നും മനസിലാക്കാന്‍. ദിലീപിന്റെ ഭാര്യയായ കാവ്യയെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
നടിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കണമെന്ന് പള്‍സര്‍ സുനിയോട് ആവശ്യപ്പെട്ടുവെന്ന ആരോപണം മാത്രമാണ് ദിലീപിനെതിരെയുള്ളതെന്നാണ് അഭിഭാഷകരുടെ വാദം.മറ്റ് ആക്ഷേപങ്ങള്‍ക്കൊന്നും തെളിവ് നല്‍കാന്‍ പ്രോസിക്യൂഷന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ദിലീപിന് ജാമ്യത്തിന് അര്‍ഹതയുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ആക്രമിക്കപ്പെട്ട നടിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ കുറ്റമാണ് തന്റെ മേല്‍ പോലീസ് ആരോപിക്കുന്നതെന്നും പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന ഈ കുറ്റത്തിന് രണ്ട് മാസത്തിലേറെ ജയിലില്‍ കിടന്നെന്നും ജാമ്യാപേക്ഷയില് ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു. ബലാത്സംഗക്കേസിലെ പ്രതിക്ക് 60 ദിവസം കഴിഞ്ഞാല്‍ സ്വാഭാവിക ജാമ്യം എങ്ങനെ ലഭിക്കുമെന്ന ചോദ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. 
നിലവില്‍ ജാമ്യ അപേക്ഷ തള്ളിയതോടെ ദിലീപ് കുറ്റം ചെയ്തിട്ടുണ്ടോ എന്നത് സംബന്ധിച്ച് അനുകൂലിക്കുന്നവര്‍ക്കിടയിലും ആശങ്കയുണ്ടായിട്ടുണ്ട്. ആ ആശങ്ക വര്‍ദ്ധിപ്പിക്കുന്ന കാര്യങ്ങളാണ്. ഇതേ കേസില്‍ നാദിര്‍ഷായുടെയും കാവ്യയുടെയും നീക്കങ്ങള്‍. കാവ്യയും നാദിര്‍ഷയും സമര്‍പ്പിച്ചിട്ടുള്ള മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി പരിഗണിക്കുകയാണ്. കാവ്യ കഴിഞ്ഞ ദിവസമാണ് ഹര്‍ജി സമര്‍പ്പിച്ചത്.
അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുന്നുവെന്നതടക്കമുള്ള ആരോപണങ്ങളാണ് ഉയര്‍ത്തിയിട്ടുള്ളത്. ദിലീപിന്റെ അഭിഭാഷകനായ ബി. രാമന്‍പിള്ള തന്നെയാണ് കാവ്യയുടെ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പ്രസ്താവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നാദിര്‍ഷയ്ക്ക് നിര്‍ദ്ദേശം നല്‍കിയ ഹൈക്കോടതി അറസ്റ്റ് പാടില്ലെന്ന നിര്‍ദേശം പോലീസിനും നല്‍കിയിരുന്നു.
