ന്യൂയോര്‍ക്ക് (അമേരിക്ക): ദിലീപ് കാവ്യാ വിവാഹം സിനിമാ ലോകത്തെ തന്നെ ഞെട്ടിപ്പിച്ച വാര്‍ത്തയായിരുന്നു. ഒരുപാട് വിവാദങ്ങളും ഗോസിപ്പുകളും നടുവില്‍ കിടന്ന് ദിലീപും കാവ്യയും വെള്ളം കുടിച്ചപ്പോള്‍ അതിനെ ഒക്കെ മറികടക്കാന്‍ ശ്രമിച്ച് കൊണ്ട് പുതിയൊരു വേഷാലങ്കാരത്തില്‍ പ്രേക്ഷകരുടെ മുന്നിലെത്തുകയാണ് അമേരിക്കന്‍ ഷോയില്‍ ഇവര്‍. ദിലീപ് മഞ്ജു വാര്യരെ വിവാഹം കഴിച്ചതിനുശേഷം സിനിമയില്‍ നിന്നും നൃത്തത്തില്‍ നിന്നും മാറ്റി നിര്‍ത്തിയ അവസ്ഥ തന്നെയാകും കാവ്യയ്ക്കും സംഭവിക്കുക എന്ന പൊതു അഭിപ്രായത്തെ തകിടം മറിക്കുന്നതാണ് ഈ അരങ്ങേറ്റം. കാരണം മെയ് 28ന് ന്യൂ ജേഴ്‌സിയില്‍ ഫെലീഷ്യന്‍ യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന മെഗാ ഷോയില്‍ വിവാഹശേഷം ദിലീപ് കാവ്യ ഒന്നിക്കുന്നതിന് ഒപ്പം കാവ്യ ചിലങ്ക അണിയും എന്നതാണ് പ്രത്യേകത. ഈ പരിപാടി കാണുന്നതിനായുള്ള തയ്യാറെടുപ്പിലാണ് അമേരിക്കന്‍ മലയാളികള്‍. ഇതിന്റെ സൂചന ടിക്കറ്റ് വില്‍പ്പനയിലും പ്രകടമാണ്. ദിലീപിന്റെ ഷോ തടയാനുള്ള ചിലരുടെ ശ്രമങ്ങളെ പാടെ തള്ളി കൊണ്ടാണ് അമേരിക്കന്‍ മലയാളി സമൂഹം താര ദമ്പതികള്‍ക്ക് നല്‍കിയ സ്വീകരണം. ഷോയുടെ ഭാഗമായി നടത്തിയ പത്ര സമ്മേളനത്തില്‍ താര ദമ്പതികള്‍ പങ്കെടുത്തതും പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചു.

താര ദമ്പതികള്‍ക്ക് അമേരിക്കയില്‍ എങ്ങും കിട്ടുന്ന സ്വീകാര്യത കൊണ്ട് മുമ്പുണ്ടായ വിവാദങ്ങള്‍ കാരണം പരിപാടിയുടെ ശോഭ കെടുമോ എന്ന സംഘാടകരുടെ ആശങ്കയാണ് ഇപ്പോള്‍ അപ്രസക്തമായിരിക്കുന്നത്. സ്റ്റേജ് ഷോകളുടെ ചരിത്രത്തില്‍ തന്നെ കാണികളെ വിസ്മയിപ്പിക്കുന്ന രണ്ടു പേരാണ് ദിലീപും നാദിര്‍ഷയും, ഈ രസികന്മാരുടെ ചിരി പൂരത്തിനായി അമേരിക്കന്‍ മലയാളികള്‍ കാത്തിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. ടെക്സസ്സ് മുതല്‍ ഫിലഡല്‍ഫിയാ വരെ കലാസ്വാദകര്‍ നിറയുന്ന പതിനാറ് വേദികളുമായി ദിലീപും സംഘവും കലാപ്രകടനങ്ങള്‍ നടത്തും. പതിനാറ് വേദികളില്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന സ്പോണ്‍സര്‍മാരെല്ലാം ഒരേ സ്വരത്തില്‍ ഷോ നൂറു ശതമാനം വിജയമാണെന്ന് പ്രഖ്യാപിക്കുന്നുണ്ട്. ദിലീപ്, നാദിര്‍ഷ, രമേഷ് പിഷാരടി, ധര്‍മ്മജന്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ബിബിന്‍, ഹരിശ്രീ യൂസഫ്, ഏലൂര്‍ ജോര്‍ജ്, റോഷന്‍ ചിറ്റൂര്‍, സമദ്, കാവ്യാമാധവന്‍, നമിത പ്രമോദ്, ടിവി സിനിമാ താരം സ്വാസിക, തുടങ്ങി 26ല്‍ പരം കലാകാരന്മാര്‍ അണിനിരക്കുന്നതാണ് ഈ മെഗാഷോ. കട്ടപ്പനയിലെ റിഥ്വിക് റോഷന്‍, അമര്‍ അക്ബര്‍ അന്തോണി എന്നീ മെഗാഹിറ്റു ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ വിഷ്ണുവും ബിപിനും പുറമെ രമേഷ് പിഷാരടിയും ചേര്‍ന്നാണ് ഷോയുടെ സ്‌ക്രിപ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ടു ഷോയില്‍ എല്ലാ ഇനങ്ങളും ഏറ്റവും പുതുമ ഉള്ളതായിരിക്കുമെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു.