കൊച്ചി: ദിലീപിനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത നടിക്ക് എട്ടിന്റെ പണികിട്ടി. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍നിന്നും റായിയെ പുറത്താക്കി. ദിലീപിനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത നടിമാരുടെ കൂട്ടത്തില്‍ റായ് ലക്ഷ്മി ഉണ്ടായിരുന്നെന്നും ഇതിനെത്തുടര്‍ന്നാണ് നടിയെ ചിത്രത്തില്‍ നിന്ന് പുറത്താക്കിയതെന്നുമാണ് സിനിമാ ലോകത്ത് നിന്നുള്ള വാര്‍ത്തകള്‍. കഴിഞ്ഞ ദിവസം ദിലീപ്-കാവ്യ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നതില്‍ ആശംസ നേര്‍ന്ന വനിതാ മാധ്യമ പ്രവര്‍ത്തകയുടെ ട്വീറ്റിനെതിരേ തെന്നിന്ത്യന്‍ നടിമാര്‍ രംഗത്ത് വന്നിരുന്നു. ഒരിക്കലും സ്വീകാര്യമല്ലാത്ത കാര്യമാണിതെന്നും ഇങ്ങനെയൊരു ട്വീറ്റ് ചെയ്തതോടെ അവരുടെ യഥാര്‍ത്ഥ സ്വഭാവം എന്താണെന്ന് വ്യക്തമായതായും മാധ്യമപ്രവര്‍ത്തകയെ വിമര്‍ശിച്ച് റായി ലക്ഷ്മി ട്വീറ്റ് ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് റായ് ലക്ഷ്മിയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയത്. ഒരുമിച്ച് അഭിനയിക്കാന്‍ തീരുമാനിച്ചതിന് ശേഷം ദിലീപിനെ വിമര്‍ശിക്കുന്നത് അനുവദിക്കാനാകില്ലെന്നാണ് അണിയറ പ്രവര്‍ത്തകരുടെ നിലപാട്.
അതേസമയം, പ്രതിഫലം കൂടുതല്‍ ആവശ്യപ്പെട്ടതോടെയാണ് റായ് ലക്ഷ്മിയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയതെന്നാണ്, ഈ വാര്‍ത്ത പുറത്തുവന്ന ശേഷമുള്ള വിശദീകരണം.
ദിലീപിനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തു; നടി റായ് ലക്ഷ്മിക്ക് പടം നഷ്ടമായി