ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത് പൃഥ്വിരാജിന്റെ മാത്രം അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ അല്ല: രമ്യ നമ്പീശന്‍

  • Post category:news
  • Reading time:1 min read
You are currently viewing ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത് പൃഥ്വിരാജിന്റെ മാത്രം അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ അല്ല: രമ്യ നമ്പീശന്‍

ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത് ഒരാളുടെ മാത്രം അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലല്ല എന്ന് രമ്യ. അമ്മയുടെ തീരുമാനങ്ങള്‍ ഒന്നും ഒരാള്‍ മാത്രം എടുക്കുന്നതല്ല. അതൊരു കൂട്ടായ തീരുമാനമാണ്. ദിലീപിനെ പുറത്താക്കിയതും കൂട്ടായി എടുത്തൊരു തീരുമാനമാണ്. പൃഥ്വി, ഞാന്‍ തുടങ്ങി എല്ലാവരില്‍ നിന്നും തീരുമാനം എടുത്ത ശേഷമാണ് അമ്മ എക്‌സിക്യുട്ടീവ് അംഗങ്ങള്‍ അത് പുറത്തറിയിച്ചത്. പൃഥ്വിരാജിന് വേണ്ടി മമ്മൂട്ടി ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയതാണെന്ന ഗണേഷ് കുമാറിന്റെ ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു രമ്യയുടെ പ്രതികരണം.

ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കുന്നത് സംബന്ധിച്ച എക്‌സിക്യുട്ടീവ് യോഗത്തില്‍ പങ്കെടുത്ത ഏക വനിത അംഗമാണ് രമ്യ. ദിലീപ് നിരപരാധിയാണെന്ന് കണ്ടെത്തുകയാണെങ്കില്‍ അദ്ദേഹത്തോട് മാപ്പ് പറഞ്ഞതിന് ശേഷം അസോസിയേഷനിലേക്ക് തിരികെയെടുക്കുമെന്നും രമ്യ നമ്പീശന്‍ പറയുന്നു.

0Shares