
കൊച്ചി:നടിയെ ആക്രമിച്ചത് ദിലീപിന്‍റെ ക്വട്ടേഷന്‍ ആണെന്ന് കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി തന്നോട് പറഞ്ഞതായി പോലീസ് രഹസ്യമൊഴി രേഖപ്പെടുത്തി. അനുവദിച്ച ദിലീപിനെതിരെ പഴുതുകൾ അടച്ചുള്ള തെളിവുകളാണ് പോലീസ് ശേഖരിച്ചുകൊണ്ടിരിക്കുന്നത്. കേസിലെ എഴാം പ്രതിയായ ചാര്‍ളിയാണ് രഹസ്യ മൊഴി നല്‍കിയത്.

ഒന്നരക്കോടി രൂപയുടെ ക്വട്ടേഷന്‍ ആണ് നല്‍കിയതെന്നും മൊഴിയില്‍ പറയുന്നുണ്ട്. നടിയുടെ ദൃശ്യങ്ങള്‍ സുനി തന്നെ കാണിച്ചതായും ചാര്‍ളി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. നടിയെ ആക്രമിച്ചതിന് ശേഷം കോയമ്പത്തൂരിലേക്ക് പോയ പള്‍സര്‍ സുനിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ആളാണ് ചാര്‍ളി. കേസില്‍ ചാര്‍ളിയെ മാപ്പ് സാക്ഷിയാക്കും.
