
ഇരിയണ്ണി / കാസർകോട്: ദാരികവധം അരങ്ങിൽ അവതരിപ്പിച്ച് ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം സംഘനൃത്തത്തിൽ ബേത്തൂർപാറ സ്കൂൾ എ ഗ്രേഡോടുകൂടി രണ്ടാം സ്ഥാനം നേടി.

ദാരികവധത്തിനായി ശിവനിൽ നിന്ന് മഹാകാളി ജന്മമെടുക്കുന്നതും ദാരിക വധവും കാളിയുടെ ഉഗ്രകോപം ശമിപ്പിക്കാനായി ശിവൻ വരുന്നതുമാണ് കഥാപാശ്ചാത്തലം. ചട്ടഞ്ചാലിലെ ലിജിത്ത് ആണ് സംഘനൃത്തം പരിശീലിപ്പിച്ചത്.
