ദലിത് വിദ്യര്‍ഥിയെ വിവസ്ത്രനാക്കിയും മുടിമുറിച്ചും റാഗ്‌ചെയ്തു; അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികളെ പോലിസ് അറസ്റ്റുചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing ദലിത് വിദ്യര്‍ഥിയെ വിവസ്ത്രനാക്കിയും മുടിമുറിച്ചും റാഗ്‌ചെയ്തു; അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികളെ പോലിസ് അറസ്റ്റുചെയ്തു

ബംഗലൂരു: ദലിത് വിദ്യര്‍ഥിയെ വിവസ്ത്രനാക്കിയും മുടിമുറിച്ചും റാഗ്‌ചെയ്ത അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികളെ പോലിസ് അറസ്റ്റുചെയ്തു. ബംഗലൂരുവിലെ ഇ.എസ്.ഐ.സി മെഡിക്കല്‍ കോളജിന്റെ കീഴിലുള്ള ആണ്‍കുട്ടികളുടെ ഹോസ്റ്റലിലാണ് ക്രിസ്മസ് തലേദിവസം സംഭവം നടന്നത്. കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ മഹാരാഷ്ട്ര സ്വദേശിയെയാണ് ക്രൂരമായ റാഗിങിന് ഇരയാക്കിയത്. കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥികളായ രാജസ്ഥാന്‍ സ്വദേശി കരണ്‍ ശര്‍മ്മ, മധ്യപ്രദേശ് സ്വദേശി ഗൌതം, ഡല്‍ഹി സ്വദേശി രാഹുല്‍, ഉത്തര്‍പ്രദേശ് സ്വദേശി ശുഭാവ്, ഉത്തരാഖണ്ഡ് സ്വദേശി ഇന്ദ്രജിത്ത് എന്നിവരെയാണ് രാജാജി നഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ആഗസ്ത് ആദ്യവാരം ഹോസ്റ്റലിലെത്തിയിരുന്ന വിദ്യാര്‍ഥിയെ നിരന്തരം പീഡിപ്പിച്ചിരുന്നു. സീനിയര്‍മാര്‍ ജൂനിയര്‍മാര്‍ക്ക് നിര്‍ബന്ധിച്ച് വെള്ളം, മദ്യം, സിഗരറ്റ് നല്‍കുക പതിവായിരുന്നു. തണഉപ്പുകാലത്ത് സ്വെറ്റര്‍ ധരിക്കാതിരിക്കാനും അവര്‍ നിര്‍ബന്ധിതരായിരുന്നു. എന്നാല്‍ പല വിദ്യാര്‍ഥികളും പരാതി ഉന്നയിച്ചിരുന്നില്ല. താഴ്ന്ന ജാതിയില്‍ നിന്നുള്ള ആള്‍ക്കാരനായിരുന്ന വിദ്യാര്‍ഥിയെ ജാതിപ്പേരി വിളിച്ച് അപമാനിക്കുകയും പിന്നീട് വിവസ്ത്രനാക്കി തലമുടി മുറിക്കുകയും ചെയ്തുവത്രേ. ഇതേതുടര്‍ന്ന് വിദ്യാര്‍ഥി കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കിയത്. വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തതായി മറ്റു വിദ്യാര്‍ഥികള്‍ അറിയിച്ചതോടെ അധികൃതര്‍ വിവരം രാജജിനഗര്‍ പോലീസിനു കൈമാറി. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് ഹോസ്റ്റല്‍ പരിസരത്ത് റാഗിംഗ് നടക്കുന്നുണ്ടെന്ന് മനസിലായി. പ്രതികളെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ആര്‍ ജി ജി.ആര്‍ വൈസ് ചാന്‍സലര്‍ ഡോ.എസ്. സച്ചിദാനന്ദ ആഭ്യന്തര അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് അയക്കാന്‍ കോളജ് പ്രിന്‍സിപ്പലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയിലെ ആന്റി-റാഗിങ് സെല്ലിനു വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കാന്‍ വിദ്യാര്‍ഥികളെ ഹാജരാക്കും.

0Shares