കൊച്ചി: ശബരിമല ദര്‍ശനത്തിനായി ഒരുങ്ങിയ സ്ത്രീകള്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തി. വാര്‍ത്താ,മ്മേളനം നടക്കവേ പ്രസ് ക്ലബിന് പുറത്ത് പ്രതിഷേധക്കാര്‍ നാമജപം നടത്തിയത് ആശങ്കയിലാഴ്ത്തി. സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് സംരക്ഷണം പുറപ്പ് നല്‍കിയാല്‍ തങ്ങള്‍ ശബരിമല ദര്‍ശനത്തിന് തയ്യാറാണെന്ന് ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ രക്തം ചീന്തി ശബരിമലയ്ക്ക് പോകാന്‍ തയ്യാറല്ലെന്നും എന്നാല്‍ ദര്‍ശനം നടത്തും വരെ വ്രതം തുടരുമെന്നും ഇവര്‍ പറഞ്ഞു. കൊല്ലം സ്വദേശി ധന്യ, കണ്ണൂര്‍ സ്വദേശിനകളായ സനില, രേഷ്മ നിശാന്ത് തുടങ്ങിയവരാണ് ശബരിമലയ്ക്ക് പോകുന്നതിനായി കൊച്ചിയിലെത്തി ചേര്‍ന്നത്. പ്രക്ഷോഭകാരികളോട് ഏറ്റുമുട്ടി തങ്ങള്‍ മലയ്ക്ക് പോകാനില്ലെന്നും തങ്ങളുടെ അവസ്ഥ ആളുകള്‍ മനസിലാക്കണമെന്നും അതുകൊണ്ടാണ് വാര്‍ത്താസമ്മേളനത്തില്‍ കാര്യങ്ങള്‍ വ്യക്തമാക്കിയതെന്നും യുവതികള്‍ പറഞ്ഞു. എല്ലാവരും ശബരിമലയ്ക്ക് പോകുവാനായി വ്രതം നോക്കിയവരാണ്. തുടക്കം മുതല്‍ തന്നെ അധികാരികളോട് തങ്ങളുടെ ആവശ്യം അറിയിച്ചിരുന്നു. സര്‍ക്കാരും പൊലീസും വിശ്വാസികളും ഞങ്ങളുടെ വിശ്വാസം എന്താണെന്ന് മനസ്സിലാക്കി കൂടെ നില്‍ക്കുമെന്നാണ് കരുതുന്നതെന്ന് ഇവര്‍ അറിയിച്ചു. മാത്രമല്ല, അതു സാധ്യമാകുന്നതുവരെ വ്രതം തുടരുമെന്നും മാല അഴിക്കില്ലെന്നും ഇവര്‍ അറിയിച്ചു.
മാലയിട്ട വാര്‍ത്തകള്‍ പുറത്ത് വന്നത് മുതല്‍ തനിക്ക് നേരെ ഉയര്‍ന്നത് വന്‍ സൈബര്‍ ആക്രമണങ്ങളാണെന്നും രേഷ്മ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ല. എന്നാല്‍ ശബരിമലയില്‍ പോകുന്നതുവരെ മാല അഴിക്കില്ലെന്ന് ധ്യ പറഞ്ഞു. മാലയിട്ടതിനുശേഷം ഒരുപാടു ശത്രുക്കള്‍ ഉണ്ടായതായി ഷനില വ്യക്തമാക്കി. ഞാന്‍ കഴിഞ്ഞുവരുന്ന തലമുറ ഈ നിയമം ഉപയോഗിച്ച് ശബരിമലയില്‍ കയറുമെന്നത് ഉറപ്പാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, യുവതികള്‍ വാര്‍ത്താസമ്മേളനം നടത്തുന്നത് അറിഞ്ഞ് എത്തിയ ഒരുകൂട്ടം ആളുകള്‍ പ്രസ് ക്ലബിന് മുന്നില്‍ പ്രതിഷേധം നടത്തി. പത്രസമ്മേളനത്തിന് ശേഷം കനത്ത സുരക്ഷയിലാണ് പൊലീസ് ഇവരെ പ്രസ് ക്ലബിന് പുറത്തെത്തിച്ചത്.