വാഷിംങ്ടണ്‍: നായയുടെ തല വാഹനത്തിന്റെ ടയറിനുള്ളില്‍ കുടുങ്ങി. മോന്റാനയിലെ ബ്ലേസ് എന്ന നായയുടെ തലയാണ് ടയറിനുള്ളില്‍ അകപ്പെട്ടത്. തന്റെ യജമാനന്റെ വാഹനത്തിന്റെ വീലിനുള്ളില്‍ തന്നെയാണ് പാവം ബ്ലേസ് കുടുങ്ങിയത്.

ഒടുവില്‍ അഗ്‌നിശമനാ ജീവനക്കാര്‍ എത്തേണ്ടി വന്നു ബ്ലേസിന്റെ ജീവന്‍ രക്ഷിക്കാന്‍. ടയറിന്റെ ഇരുമ്പ് ചട്ടത്തിനിടയില്‍ എണ്ണ തേച്ച് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ബ്ലേസിനെ രക്ഷിച്ചത്. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ ബ്ലേസ് അബദ്ധത്തില്‍ ടയറിനുള്ളില്‍ കുടുങ്ങുകയായിരുന്നു.

യജമാനന്‍ പുറത്ത് പോയിട്ട് വന്നപ്പോഴാണ് ബ്ലേസിനെ ടയറിനുള്ളില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. അഗ്‌നിശമനാ ജീവനക്കാരുടെ ക്ഷമയോടെയുള്ള പരിശ്രമമാണ് നായയുടെ ജീവന്‍ രക്ഷിച്ചത്. ടയറിനുള്ളില്‍ നിന്ന് പുറത്തെടുത്ത നായക്ക് കാര്യമായ പരിക്കുകളില്ല എന്നതാണ് ആശ്വാസം.