ബിഹാര്‍: മദ്യം വാങ്ങാന്‍ പണത്തിനായി സ്വന്തം കുഞ്ഞിനെ 45,000 രൂപക്ക് വില്‍ക്കുകയാണ് മദ്യത്തിന് അടിമകളായ ദമ്പതികള്‍ ചെയ്തത്. ഝാര്‍ഖണ്ഡിലെ ബൊക്കാറോ ജില്ലയിലാണ് ഇത്തരമൊരു സംഭവമുണ്ടായത്. ശിശുക്ഷേമ സമിതിയാണ് ദമ്പതികള്‍ കുഞ്ഞിനെ വിറ്റത് മദ്യം വാങ്ങിന്നതിനായാണെന്ന് കണ്ടെത്തിയത്. ബോക്കാറില്‍ അലക്കുകാരനായി ജോലിചെയ്യുന്ന രാജേഷ് ഹെംബോം എന്ന 30കാരനും അദ്ദേഹത്തിന്റെ 28കാരിയായ ഭാര്യയും ചേര്‍ന്നാണ് കുഞ്ഞിനെ വിറ്റത്. 
45,000 രൂപ നല്‍കി സന്തോഷ് സാഹിഷ് എന്നയാളാണ് ദമ്പതികളില്‍ നിന്നും കുഞ്ഞിനെ വാങ്ങിയതെന്ന് പേലീസ് വൃത്തങ്ങള്‍ അറിയിച്ചു. ചക്രധാര്‍പൂരില്‍ താമസിക്കുന്ന കുട്ടികളിലാത്ത 50 വയസ്സുകാരനായ മേഘു മഹാതോക്കിനാണ് കുഞ്ഞിനെ വിറ്റത്. സന്തോഷിനെയും മഹാതൊയെയും ബൊക്കാറോ ജയിലിലേക്ക് അയച്ചു. കര്‍ശന നിര്‍ദേശങ്ങളോടെ ശിശുക്ഷേമ സമിതി കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് തിരികേ ഏല്‍പ്പിച്ചു.