അഹമ്മദാബാദ്: ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടി ദത്തുപുത്രനെ കൊലപ്പെടുത്തിയ ദമ്പതികളെ അറസ്റ്റ് ചെയ്തു. ലണ്ടനില്‍ താമസിക്കുന്ന ആര്‍തി ലോകനാഥ് ഭര്‍ത്താവ് കണ്‍വാല്‍ജിത്ത് സിങ് റെയ്ജാത എന്നിവര്‍ക്കെതിരെ അഹമ്മദാബാദ് പോലീസ് കേസെടുത്തു. ഇവരടെ ദത്ത് പുത്രനായ ഗോപാല്‍ (13)ആണ് കൊല്ലപ്പെട്ടത്. 
നിതീഷ് എന്ന സുഹൃത്തിന്റെ സഹായത്തോടെയാണ് ദമ്പതികള്‍ കുട്ടിയെ ദത്തെടുത്തത്. തുടര്‍ന്ന് വന്‍ തുകയ്ക്ക് കുട്ടിയുടെ പേരില്‍ ഇന്‍ഷുറന്‍സ് എടുത്തു. ഇന്‍ഷുറന്‍സ് തുകയായ 1.20 കോടി തട്ടിയെടുക്കാനാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് കണ്ടെത്തി. ഫെബ്രുവരി എട്ടിനാണ് അജ്ഞാതരുടെ കുത്തേറ്റ് ഗോപാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദമ്പതികള്‍ ഏര്‍പ്പാടാക്കിയ വാടക കൊലയാളിയാണ് ഗോപാലിനെ കുത്തി വീഴ്ത്തിത്.