ദക്ഷിണേന്ത്യയില്‍ കോൺഗ്രസ് സഖ്യ കക്ഷികൾക്ക് മുന്നേറ്റമെന്ന് സർവേ ഫലങ്ങൾ; ബി.ജെ.പി നേട്ടമുണ്ടാക്കുക കർണാടകത്തിൽ മാത്രം

  • Post category:news
  • Reading time:2 mins read
You are currently viewing ദക്ഷിണേന്ത്യയില്‍ കോൺഗ്രസ് സഖ്യ കക്ഷികൾക്ക് മുന്നേറ്റമെന്ന് സർവേ ഫലങ്ങൾ; ബി.ജെ.പി നേട്ടമുണ്ടാക്കുക കർണാടകത്തിൽ മാത്രം

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സർവേ ഫലങ്ങൾ ഇന്നത്തെ സഖ്യ നിലയിൽ എൻ.ഡി.എക്ക് അനുകൂലമായി വന്നിട്ടുള്ളത് കർണാടകത്തിൽ മാത്രമാണ്. ഇന്ത്യ ടുഡേ-ആക്സിസ് എക്സിറ്റ് പോൾ പ്രകാരം എൻ.ഡി.എക്ക് അനുകൂലമാകുക. ആകെ 28 സീറ്റുകളുള്ളതിൽ 21 മുതൽ 25 വരെ സീറ്റുകൾ കർണാടകം നേടുമെന്നാണ് ഇന്ത്യ ടുഡേ പറയുന്നത്. ജനതാദൾ സെക്യൂലർ 3 മുതൽ 5 വരെ സീറ്റുകളാണ് നേടുക. ന്യൂസ് 18-ഐ.പി.എസ്ഒ.എസ് എക്സിറ്റ് പോൾ പറയുന്നതു പ്രകാരം ബി.ജെ.പി 20 മുതല്‍ 23 വരെ സീറ്റുകൾ നേടും. 54.47% വോട്ടുവിഹിതം ബി.ജെ.പി സ്വന്തമാക്കും.

യു.പി.എ സഖ്യത്തിന് 5 മുതൽ 8 വരെ സീറ്റുകളാണ് ഇവർ പ്രവചിക്കുന്നത്. ജനതാദൾ സെക്യൂലറിന് കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാനാകില്ല. ടൈസ് നൗ-വി.എം.ആർ എക്സിറ്റ് പോൾ പക്ഷെ ബി.ജെ.പിക്ക് ഇത്രയും നേട്ടം പ്രവചിക്കുന്നില്ല. 20 സീറ്റുകൾ വരെയാണ് പ്രവചനം. കോൺഗ്രസ്സ് – ജെ.ഡി.എസ് സഖ്യത്തിന് 7 സീറ്റുകൾ വരെ ലഭിച്ചേക്കും.

ന്യൂസ് നേഷൻസ് സർവ്വേ പറയുന്നത് കർണാടകത്തില്‍ ബി.ജെ.പി 17 മുതൽ 19 സീറ്റുകൾ വരെ നേടുമെന്നാണ്. കോൺഗ്രസ്സ്-ജെ.ഡി.എസ് സഖ്യത്തിന് 9 മുതൽ 11 വരെ സീറ്റുകൾ ലഭിക്കും. കേരളത്തിൽ 15 മുതൽ 16 സീറ്റുകൾ വരെ യു.ഡി.എഫ് സഖ്യം സ്വന്തമാക്കുമെന്ന് ഇന്ത്യാ ടുഡേ പറയുന്നു. ബി.ജെ.പി ഒരു സീറ്റ് നേടാനിടയുണ്ടെന്നും പോൾ ചൂണ്ടിക്കാട്ടുന്നു. എൽ.ഡി.എഫ് 3 മുതൽ 5 വരെ സീറ്റുകളിൽ വിജയം നേടും. വയനാട്ടിൽ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി രാഹുൽ ഗാന്ധി മത്സരിച്ചത് കളിയുടെ സ്വഭാവം മാറ്റിയെന്നാണ് ഇന്ത്യാ ടുഡേയുടെ വിലയിരുത്തൽ.

ടൈസ് നൗ-വി.എം.ആർ എക്സിറ്റ് പോൾ പറയുന്നതു പ്രകാരം യു.ഡി.എഫ് കേരളത്തിൽ 15 സീറ്റുകൾ നേടും. എൻ.ഡി.എ ഒരു സീറ്റ് നേടിയേക്കും. എൽ.ഡി.എഫ് നാലു സീറ്റിൽ വരെ വിജയം കണ്ടേക്കും. ന്യൂസ് നേഷൻസ് സർവ്വേ പറയുന്നത് കേരളത്തിൽ എൻ.ഡി.എ സഖ്യം 1 മുതൽ 3 വരെ സീറ്റുകൾ നേടുമെന്നാണ്. യു.ഡി.എഫിന് 11 മുതൽ 13 വരെ സീറ്റുകൾ ലഭിക്കും. എൽ.ഡി.എഫ് 5 മുതൽ 7 വരെ സീറ്റുകൾ നേടും.

ആന്ധ്രപ്രദേശിൽ വൈ.എസ്ആര്‍ കോൺഗ്രസ്സ് നേട്ടമുണ്ടാക്കുമെന്ന് ഇന്ത്യാ ടുഡേ-ആക്സിസ് എക്സിറ്റ് പോൾ. 45% വോട്ടുവിഹിതം ജഗന്മോഹൻ റെഡ്ഢിയുടെ പാർട്ടി നേടും. നിലവിലെ ഭരണകക്ഷിയായ തെലുഗുദേശം പാർട്ടി 38% വോട്ടുവിഹിതമായിരിക്കും നേടുക. കോൺഗ്രസ്സിന് 3% വോട്ടുവിഹിതം ലഭിക്കുക. വൈ.എസ്ആർ.സി.പി ആകെ സീറ്റുകളിൽ 18 മുതൽ 20 വരെ സീറ്റുകൾ നേടും. ആകെ സീറ്റുകളിൽ വൈഎസ്ആർ 18 വരെ സീറ്റുകൾ നേടുമെന്നാണ് ടൈസ് നൗ-വിഎംആർ എക്സിറ്റ് പോൾ പറയുന്നത്. ടി.ഡി.പിക്ക് 7 സീറ്റുകൾ വരെ ലഭിക്കാം. ആകെ 25 സീറ്റുകളുള്ളതിൽ ബി.ജെ.പിക്ക് നേട്ടമൊന്നുമുണ്ടാകില്ല.

0Shares