തൻ്റെ വാര്‍ത്താ സമ്മേളനത്തിലെ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതായി നടന്‍ മോഹന്‍ലാല്‍

  • Post category:news
  • Reading time:1 min read
You are currently viewing തൻ്റെ വാര്‍ത്താ സമ്മേളനത്തിലെ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതായി നടന്‍ മോഹന്‍ലാല്‍

കൊച്ചി: കഴിഞ്ഞ ദിവസം താന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതായി താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റും നടനുമായ മോഹന്‍ലാല്‍ വ്യക്തമാക്കി. താന്‍ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ വളച്ചൊടിച്ച് സൃഷ്ടിച്ചതെന്ന് ലാല്‍ പറഞ്ഞു. മാധ്യമങ്ങള്‍ സംഘടനയെ വേട്ടയാടുകയാണെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണനും യോഗത്തില്‍ അഭിപ്രായപ്പെട്ടു. ഫെഫ്ക – അമ്മ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സംയുക്ത താരനിശയെ കുറിച്ച് ചര്‍ച്ച ചെയ്യാനായി വിളിച്ചു ചേര്‍ത്ത യോഗത്തിലായിരുന്നു മോഹന്‍ലാലിൻ്റെഅഭിപ്രായം. മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തെയും അതിലെ പരാമര്‍ശങ്ങളെയും വിമര്‍ശിച്ച് വനിതാ കൂട്ടായ്മയായ ഡബ്ലു.സി.സി കഴിഞ്ഞ ദിവസം രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു. അജു വര്‍ഗിസ്, ഇടവേള ബാബു തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

0Shares