
അഗർത്തല: ലോക കമ്മ്യൂണിസ്റ്റ് വിരുദ്ധ സമിതിയുടെ പേരിൽ ത്രിപുര മുഖ്യമന്ത്രിയും സി. പി. ഐ. എം നേതാവുമായ മണിക് സര്‍ക്കാരിന് വധ ഭീഷണി. തലയറുക്കുന്നവര്‍ക്ക് 5.5 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പറഞ്ഞാണ് വധഭീഷണി ഫേസ്‌ബുക്കിലൂടെ എത്തിയത്. റിയോ റോയി എന്നയാളാണ് ഭീഷണി പോസ്റ്റ് ചെയ്തിരുന്നത്. സംഭവം വിവാദമായതിനെ തുടർന്ന് പോസ്റ്റ് പിൻവലിച്ചിട്ടുണ്ട്.

വ്യാജ പേരിലുള്ളതാണ് അക്കൗണ്ടെന്നും പ്രൊഫൈല്‍ ചിത്രം പെണ്‍കുട്ടിയുടേതാണെന്നും പോലീസ് പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഐ. പി. സി. യിലേയും ഐ. ടി ആക്ടിലേയും നിയമങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ക്രിമിനൽ കേസാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്.
