
ത്രിപുര: ത്രിപുരയിൽ നാളെ തെരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. തെരഞ്ഞെടുപ്പിൽ ബൂത്തുകൾക്ക് സുരക്ഷ ഒരുക്കാൻ കേരളത്തിൽ നിന്നും നാല് ബറ്റാലിയൻ കേരളാ പോലീസും ഒരുങ്ങുന്നു. പ്രധാന നഗരമായ അഗർത്തലയിലെ നാല് ബൂത്തുകൾക്കാണ് കേരളാ പോലീസ് സുരക്ഷ ഒരുക്കുന്നത്. ഇതിനായുള്ള സംഘം ത്രിപുരയിൽ എത്തിച്ചേർന്നു. കേരളത്തിൽ നിന്നും കമാണ്ടന്‍റ് പി.വി വിൽസന്‍റെ നേതൃത്വത്തിലാണ് 350 പേരടങ്ങുന്ന പോലീസ് സംഘം ത്രിപുരയിൽ ഡ്യൂട്ടി ചെയ്യുന്നത്.

ത്രിപുരാ ലാന്റ് പ്രക്ഷോഭങ്ങൾ ഒരുകാലത്തിൽ ഇവിടം പിടിച്ചു കുലുക്കിയിരുന്നു. ഇന്ന് പക്ഷെ, സമാധാനാന്തരീക്ഷമുള്ള ത്രിപുരയിൽ അതുകൊണ്ട് വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. ത്രിപുര വോട്ടെടുപ്പ് പൂര്‍ത്തിയായാൽ ഐ.ആര്‍.ബി സംഘം മേഘാലയിലെ തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞാകും കേരളത്തിലേക്ക് മടങ്ങുക.
