ത്രിപുരയില്‍ ബി.ജെ.പി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മുന്‍ മുഖ്യമന്ത്രി മാണിക് സര്‍ക്കാരിന് ക്ഷണം

  • Post category:news
  • Reading time:1 min read
You are currently viewing ത്രിപുരയില്‍ ബി.ജെ.പി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മുന്‍ മുഖ്യമന്ത്രി മാണിക് സര്‍ക്കാരിന് ക്ഷണം

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ബിപ്ലബ്കുമാര്‍ ദേബിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മുന്‍ മുഖ്യമന്ത്രി മാണിക് സര്‍ക്കാരിന് ക്ഷണം. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് രാം മാധവും ബിപ്ലബ് കുമാര്‍ ദേബും സി.പി.ഐ.എം ഓഫീസിലെത്തിയാണ് ക്ഷണിച്ചത്.

ത്രിപുരയില്‍ വ്യാപകമായി സി.പി.ഐ.എം ഓഫീസുകളും നേതാക്കളുടെ പ്രതിമകളും അക്രമങ്ങള്‍ക്കിരയാകുന്നതില്‍ പ്രതിഷേധിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ഇടതുപക്ഷം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷനേതാവായ മാണിക് സര്‍ക്കാരിനെ പ്രത്യേകമായി ക്ഷണിക്കാന്‍ ബി.ജെ.പി നേതാക്കള്‍ എത്തിയത്.

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മാണിക് സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഒഴിയുകയും സി.പി.ഐ.എം ഓഫീസിന്റെ മുകള്‍ നിലയില്‍ താമസം ആരംഭിക്കുകയും ചെയ്തിരുന്നു.

0Shares