തോല്‍വി മറക്കാന്‍ ഇറോം ശര്‍മിള വരുന്നു, കേരളത്തിലേക്ക്.

  • Post category:news
  • Reading time:1 min read
You are currently viewing തോല്‍വി മറക്കാന്‍ ഇറോം ശര്‍മിള വരുന്നു, കേരളത്തിലേക്ക്.

ഇംഫാല്‍: നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് ശേഷം മണിപ്പൂരിന്റെ ഉരുക്കു വനിത ഇറോം ചാനു ശര്‍മിള ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക് വരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് ആറുമാസത്തെ വിശ്രമത്തിനാണ് കേരളത്തിലേക്ക് എത്തുന്നതെന്ന് ഇറോം വ്യക്തമാക്കി.
യോഗ ചെയ്ത് ആത്മീയതയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കേരളത്തില്‍ പ്രസിദ്ധമായ ഒരു ആശ്രമത്തില്‍ സമയം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്ന്
മാധ്യമ പ്രവര്‍ത്തകരോട് ഇറോം പറഞ്ഞു.

എച്ച്.ഐ.വി ബാധിതരായ കുട്ടികള്‍ക്ക് വേണ്ടി ഇംഫാലില്‍ മലയാളിയായ സിസ്റ്റര്‍ പൗളീന്‍ നടത്തുന്ന ആശ്രമത്തിലായിരുന്നു ഫല പ്രഖ്യാപന ദിവസം ഇറോം ശര്‍മിള. കുരുന്നുകള്‍ക്കൊപ്പം ചെലവഴിച്ച് സങ്കടം മറക്കുകയാണെന്ന് ഇറോം സൂചിപ്പിക്കുന്നു. ജനങ്ങളുടെ വോട്ട് ചെയ്യാനുള്ള അവകാശം പണം കൊടുത്ത് ചിലര്‍ സ്വന്തമാക്കിയതാണ്, നൂറില്‍ താഴെ വോട്ടുകള്‍ ലഭിച്ച് ദയനീയമായി പരാജയപ്പെടാനുള്ള കാരണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഇതില്‍ ജനങ്ങള്‍ നിഷ്‌കളങ്കരാണ്. തൗബാല്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി ഇബോബി സിംഗിനെതിരേയാണ് ഇറോം ജനവിധി തേടിയത്.

0Shares