തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തേക്ക്; സത്യപ്രതിജ്ഞ നാളെ.

  • Post category:news
  • Reading time:1 min read
You are currently viewing തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തേക്ക്; സത്യപ്രതിജ്ഞ നാളെ.

തിരുവനന്തപുരം: അശ്ലീല ഫോണ്‍ സംഭാഷണ ആരോപണത്തെ തുടര്‍ന്നു രാജിവെച്ച എ.കെ. ശശീന്ദ്രന് പകരം കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടി എന്‍സിപിയുടെ പുതിയ ഗതാഗത മന്ത്രിയാകും. നാളെ വൈകിട്ട് നാലു മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

ഇന്നു ചേര്‍ന്ന അടിയന്തര എല്‍ഡിഎഫ് യോഗത്തിലാണു തീരുമാനമുണ്ടായത്. തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന എന്‍സിപിയുടെ ആവശ്യം മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു.

0Shares