തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ എന്‍.സി.പി. തീരുമാനം.

  • Post category:news
  • Reading time:1 min read
You are currently viewing തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ എന്‍.സി.പി. തീരുമാനം.

തിരുവനന്തപുരം: അടുത്ത ഗതാഗത മന്ത്രിയായി തോമസ് ചാണ്ടിയെ നിര്‍ദ്ദേശിക്കാന്‍ എന്‍സിപി നേതൃയോഗം തീരുമാനിച്ചു. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. എ.കെ ശശീന്ദ്രനാണ് തോമസ് ചാണ്ടിയുടെ പേരു നിര്‍ദേശിച്ചത്. തീരുമാനം മുഖ്യമന്ത്രിയെയും മുന്നണിയേയും അറിയിക്കും.

മന്ത്രിസ്ഥാനം രാജിവച്ച എ.കെ ശശീന്ദ്രനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കാനും യോഗത്തില്‍ തീരുമാനമായി. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ അനുവാദംകൂടി നേടേണ്ടതുണ്ടെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ പറഞ്ഞു. ഫോണ്‍ സംഭാഷണ വിവാദത്തെ തുടര്‍ന്ന് മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന്‍ രാജിവെച്ച സാഹചര്യത്തിലാണ് തോമസ് ചാണ്ടി മന്ത്രിയാകുന്നത്.

0Shares