തോമസ് ചാണ്ടിയെ കൊണ്ട് ഉത്‌ഘാടനം ചെയ്യിക്കില്ല; തൊഴിലാളി പ്രതിഷേധത്തെ തുടര്‍ന്ന് മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യാതെ വാടക സ്‌കാനിയ സര്‍വീസ് തിരുവനന്തപുരത്തു നിന്നും ആരംഭിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing തോമസ് ചാണ്ടിയെ കൊണ്ട് ഉത്‌ഘാടനം ചെയ്യിക്കില്ല; തൊഴിലാളി പ്രതിഷേധത്തെ തുടര്‍ന്ന് മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യാതെ വാടക സ്‌കാനിയ സര്‍വീസ് തിരുവനന്തപുരത്തു നിന്നും ആരംഭിച്ചു

തിരുവനന്തപുരം: കെ.എസ്ആര്‍ടി.സി സ്‌കാനിയ ബസുകള്‍ വാടകയ്ക്ക് എടുത്ത് സര്‍വീസ് തുടങ്ങുന്നതിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും ഗതാഗതമന്ത്രി തോമസ് ചാണ്ടി പിന്മാറി. സി.ഐ.ടി.യു ഒഴികയുള്ള തൊഴിലാളി സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് തിരുവനന്തപുരം തന്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നടക്കേണ്ടിയിരുന്ന ഉദ്ഘാടനചടങ്ങ് ഒഴിവാക്കിയത്. മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യാതെ തന്നെ വാടക സ്‌കാനിയ സര്‍വീസ് തിരുവനന്തപുരത്തു നിന്നും ആരംഭിച്ചു.

കോര്‍പ്പറേഷന്‍ സ്വകാര്യവത്കരിക്കുന്നതിന്റെ തുടക്കമാണ് സര്‍ക്കാര്‍ നടപടിയെന്ന് ആരോപിച്ചായിരുന്നു യൂണിയനുകളുടെ പ്രതിഷേധം. മന്ത്രിയെ ഉദ്ഘാടനം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് തൊഴിലാളി യൂണിയനുകള്‍ അണിനിരന്നതോടെ ഉദ്ഘാടന ചടങ്ങ് ഉപേക്ഷിക്കുകയായിരുന്നു. കെ.എസ്ആര്‍ടി.സി മുന്‍ എം.ഡി എം.ജി.രാജമാണിക്യമാണ് വാടകയ്ക്ക് ബസ് എടുത്ത് ഓടിക്കുന്ന ആശയം മുന്നോട്ടുവച്ചത്. ഒരു കോടിയോളം രൂപ വിലവരുന്ന സ്‌കാനിയ ബസുകള്‍ വാങ്ങി സര്‍വീസ് നടത്തുന്നതിലും ലാഭകരമാകും വാടക ബസ് എന്ന ആശയം മുന്‍നിര്‍ത്തിയാണ് കോര്‍പ്പറേഷന്‍ മുന്നോട്ടുപോകുന്നത്. വാടക ബസിന്റെ അറ്റകുറ്റപ്പണികളും സ്‌കാനിയ കന്പനിയുടെ ചുമതലയായിരിക്കും എന്നതിനാല്‍ കെ.എസ്ആര്‍ടി.സിക്ക് ചിലവ് കുറയും എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ തന്നെ എതിര്‍പ്പുമായി പ്രതിപക്ഷ യൂണിയനുകള്‍ ഉള്‍പ്പടെ രംഗത്തുവന്നിരുന്നു.

0Shares