
തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജി കാര്യത്തിൽ കേരളാ നിയമ സഭയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. സഭയുടെ ചരിത്രത്തിൽ ആദ്യമായി സഭയിൽ ഉണ്ടായിട്ടും ഒരു ഘടകകക്ഷി മന്ത്രിമാർ കൂട്ടത്തോടെ മന്ത്രിസഭായോഗത്തിൽ നിന്നും വിട്ടുനിന്നു. ഉപാധികളോടെ രാജി എന്ന ആവശ്യം കേട്ടുകേൾവി ഇല്ലാത്തതാണ് എന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ മാധ്യമങ്ങളെ അറിയിച്ചു. യോഗത്തിനു ശേഷം മുഖ്യമന്ത്രി പത്രസമ്മേളനം നടത്തിയതിന് സമാന്തരമായി റവന്യൂ മന്ത്രി മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു. ഇതും തികച്ചും അസാധാരണമായ കാര്യമാണ്.

മന്ത്രിസഭാ യോഗത്തില്‍ തോമസ് ചാണ്ടിക്കൊപ്പം ഇരിക്കാനാവില്ലെന്ന സി.പി.ഐ തീരുമാനം പാര്‍ട്ടി നേതൃത്വം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഇ.ചന്ദ്രശേഖരനെ അറിയിച്ചു. സി.പി.ഐയുടെ നാല് മന്ത്രിമാരും രാവിലെ സെക്രട്ടേറിയറ്റിലേക്ക് എത്തിയെങ്കിലും മന്ത്രി ഇ.ചന്ദ്രശേഖരന്റെ മുറിയില്‍തന്നെ തങ്ങുകയായിരുന്നു.
സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടായാല്‍ തിരിച്ച് വരാന്‍ അനുവദിക്കണമെന്ന ഉപാധിയോടെയാണ് രാജി വയ്ക്കാന്‍ തയ്യാറാണെന്ന് തോമസ് ചാണ്ടി മന്ത്രി സഭയെ അറിയിച്ചത്. ഇതും തികച്ചും അസാധാരണമായ കാര്യമാണ്. ഇതുവരെ ഇത്തരത്തില്‍ ഒരു കീഴ്വഴക്കം സഭയില്‍ ഉണ്ടായിട്ടില്ല.
ഘടകകക്ഷികള്‍ക്ക് അര്‍ഹിക്കുന്ന മാന്യത ഉറപ്പുവരുത്തേണ്ടതുകൊണ്ടാണ് തോമസ് ചാണ്ടിയുടെ രാജി വൈകിപ്പിച്ചത്. കേള്‍വിയുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാനാകില്ല. തോമസ് ചാണ്ടിക്ക് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ അവകാശമുണ്ടെന്നും മുഖ്യമന്ത്രി തന്റെ പത്രസമ്മേളനത്തില്‍ അറിയിച്ചു.
