തോമസ്‌ ചാണ്ടിയുടെ കായല്‍ കയ്യേറ്റം; ആരോപണങ്ങൾ നിഷേധിച്ച് പത്രങ്ങളിൽ പരസ്യം

  • Post category:news
  • Reading time:1 min read
You are currently viewing തോമസ്‌ ചാണ്ടിയുടെ കായല്‍ കയ്യേറ്റം; ആരോപണങ്ങൾ നിഷേധിച്ച് പത്രങ്ങളിൽ പരസ്യം

മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് വിശദീകരണം നൽകികൊണ്ട് വാട്ടർ വേൾഡ് ടൂറിസം കമ്പനിയുടെ പത്ര പരസ്യം. മന്ത്രി തോമസ് ചാണ്ടിക്കും വാട്ടർ വേൾഡ് ടൂറിസം കമ്പനിക്കും എതിരെ ഉയർന്ന ആറ് ആരോപണങ്ങൾക്കാണു മാനേജിങ് ഡയറക്ടർ മാത്യു ജോസഫ് വിശദീകരണം എഴുതിയിരിക്കുന്നത്.

തോമസ് ചാണ്ടിയുമായുള്ള ആരോപണങ്ങൾ പുറത്ത്കൊണ്ട് വന്ന സ്വകാര്യ ചാനലിനെ പേരെടുത്ത് വിമർശിച്ചാണ് പരസ്യം തുടങ്ങുന്നത്. കായൽ കയ്യേറി എന്നുള്ള ആരോപണം, ബോയ ഉപയോഗിച്ചുള്ള പോലെ തടയൽ, എന്താണ് മാർത്താണ്ഡം കായൽ, എന്താണ് കയ്യേറ്റം, വലിയകുളം സീറോ ജെട്ടി റോഡ്, വാച്ചാൽ ഉണ്ടാക്കുന്നതും വെള്ളം വറ്റിക്കുന്നതും, കാർ പാർക്കിങ്ങിന് വേണ്ടി നികത്തി എന്ന ആരോപണം എന്നീ വിഷയങ്ങൾ അക്കമിട്ട് നിരത്തിയാണ് തങ്ങള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന എല്ലാ ആരോപണങ്ങളും നൂറുശതമാനം അടിസ്ഥാനരഹിതവും വാസ്തവവിരുദ്ധവുമാണെന്ന് സമർത്ഥിക്കാൻ ശ്രമിക്കുന്നത്. കായല്‍ കയ്യേറ്റമെന്ന ആരോപണങ്ങളും അതിലെ യാഥാര്‍ഥ്യങ്ങളും’ എന്ന തലക്കെട്ടോടെയാണ് അരപ്പേജ് പരസ്യം നൽകിയിരിക്കുന്നത്.

0Shares