തോക്ക് കൈവശം വച്ച കേസില്‍ സല്‍മാന്‍ഖാനെ കോടതി വെറുതേ വിട്ടു.

  • Post category:news
  • Reading time:1 min read
You are currently viewing തോക്ക് കൈവശം വച്ച കേസില്‍ സല്‍മാന്‍ഖാനെ കോടതി വെറുതേ വിട്ടു.

ജോധ്പൂര്‍: അനധികൃതമായി തോക്ക് കൈവശം വച്ച കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ഖാനെ കോടതി വെറുതേ വിട്ടു. കേസില്‍ തെളിവില്ലാത്തതിനാലാണ് സല്‍മാന്‍ഖാനെ കോടതി കുറ്റവിമുക്തനാക്കിയത്. സംഭവംനടന്ന് 18 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വിധി പുറത്തിറക്കിയത്. രാജസ്ഥാനിലെ ജോധ്പൂര്‍ ഡി.ജെ.എം കോടതിയാണ് സല്‍മാന്‍ഖാനെ കുറ്റവിമുക്തനാക്കി കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.

1998 ജോധ്പൂരിലെ കങ്കാണി ഗ്രാമത്തില്‍ ‘ഹം സാഥ് സാഥ് ഹെ’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ സല്‍മാന്‍ഖാനടക്കമുള്ള താരങ്ങള്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയിരുന്നു. കൃഷ്ണമൃഗത്തെ വേട്ടയാടി, നിയമവിരുദ്ധമായി തോക്ക് കൈവശം വച്ചു എന്നിങ്ങനെ 4 കേസുകളാണ് സല്‍മാന്‍ ഖാനെതിരെയുള്ളത്.

ഇതില്‍ രണ്ട് കേസുകളില്‍ രാജസ്ഥാന്‍ ഹൈക്കോടതി സല്‍മാന്‍ഖാനെ കുറ്റവിമുക്തനാക്കിയിരുന്നു. മറ്റൊരു കേസിന്റെ വിചാരണ നടന്നു കൊണ്ടിരിക്കുകയാണ്. കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍ 7 വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് സല്‍മാന്‍ഖാനെതിരെ ചുമത്തിയിരുന്നത്.

0Shares