
കൊച്ചി : ഇന്ത്യന്‍ ഷൂട്ടിങ് താരത്തെ നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ രണ്ടു മണിക്കൂറോളം തടഞ്ഞു വെച്ച് ചോദ്യം ചെയ്തതായി പരാതി. ഇന്ത്യന്‍ ഷൂട്ടിങ് തരാം മലയാളിയായ സേറ മരിയ ജോയെയാണ് എയര്‍പോര്‍ട്ട് അധികൃതര്‍ മണിക്കൂറുകളോളം തടഞ്ഞു വെച്ച് ചോദ്യം ചെയ്തത്. ജര്‍മനിയില്‍ നടന്ന ജൂനിയര്‍ വേള്‍ഡ് കപ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്നു സേറ. ഷൂട്ടിംഗില്‍ ജൂനിയര്‍ വിഭാഗത്തില്‍ രാജ്യത്തെ ആദ്യ മൂന്ന് റാങ്കിംഗില്‍ ഇടംപിടിച്ച സേറാ ജര്‍മനിയിലെ സ്‌കൂളില്‍ നടന്ന ജൂനിയര്‍ ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയെ പ്രതിനിധികരിച്ച് പങ്കെടുത്ത മൂന്ന് പേരില്‍ ഒരാളാണ്. ജര്‍മനിയില്‍ നിന്നും ഡല്‍ഹി എയര്‍പോര്‍ട്ടിലാണ് സാറാ ആദ്യം എത്തിയത്. അവിടെ വലിയ പ്രശ്‌നം ഒന്നും ഉണ്ടായില്ല. കസ്റ്റംസ് ഉദ്യോഗസ്ഥരോട് വിവരങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ വിശദമായ പരിശോധന നടത്തിയ ശേഷം അവര്‍ പോകാന്‍ അനുവദിക്കുക ആയിരുന്നു. എന്നാല്‍ നെടുമ്പാശേരിയില്‍ എത്തിയതോടെ അവിടുത്തെ ഉദ്യോഗസ്ഥര്‍ പല സംശയങ്ങളും ഉന്നയിക്കുകയായിരുന്നു.

സാധാരണ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ ഒരു പരിശോധന നടത്തി കാര്യങ്ങള്‍ ബോധ്യപ്പെട്ടാല്‍ പിന്നീട് മറ്റൊരു എയര്‍പോര്‍ട്ടില്‍ ചെല്ലുമ്‌ബോള്‍ തുടര്‍ പരിശോധന ഉണ്ടാകാറില്ല എന്നും സേറ പറയുന്നു. രണ്ട് മറിക്കൂറോളം തുടര്‍ച്ചയായി ചോദ്യം ചെയ്തപ്പോള്‍ ക്ഷീണിച്ചെത്തിയ തനിക്ക് ഇരിക്കാന്‍ ഒരു കസേര പോലും തന്നില്ലെന്ന് താരം പറഞ്ഞു. മണിക്കൂറുകള്‍ പിന്നിട്ടിട്ടും സേറ പുറത്ത് വരാത്തതില്‍ പുറത്ത് കാത്തിരുന്ന വീട്ടുകാര്‍ പരിഭ്രാന്തരായി. മതിയായ രേഖകള്‍ ഉണ്ടായിട്ടും പ്രായപൂര്‍ത്തിയാകാത്ത മകളെ അപമാനിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് കൊടുക്കുമെന്നും സേറയുടെ പിതാവായ ഡോ. ജോ അറിയിച്ചു.
