‘തൊഴിലിടങ്ങള്‍ കൂടുതല്‍ സുരക്ഷിതമാകട്ടെ’ ..മീ ടൂവിന് പിന്തുണയുമായി നടി ശോഭന; പോസ്റ്റ് ആ ദ്യം പിന്‍വലിച്ചതിന് കാരണമിതാണ്

  • Post category:news
  • Reading time:1 min read
You are currently viewing ‘തൊഴിലിടങ്ങള്‍ കൂടുതല്‍ സുരക്ഷിതമാകട്ടെ’ ..മീ ടൂവിന് പിന്തുണയുമായി നടി ശോഭന; പോസ്റ്റ് ആ ദ്യം പിന്‍വലിച്ചതിന് കാരണമിതാണ്

കൊച്ചി: മീ ടൂ ക്യാമ്പയിനില്‍ വെളിപ്പെടുത്തല്‍ നടത്തിയവരെ പിന്തുണക്കുന്നുവെന്ന് നടിയും നര്‍ത്തകിയുമായ ശോഭന. തൊഴിലിടങ്ങള്‍ കൂടുതല്‍ സൗഹാര്‍ദ്ദപരമാകാനുള്ള ഒരു ചുവടുവെയ്പ്പാണ് ഇതെന്നും നടി ഫേസ്ബുക്കില്‍ വിശദമാക്കി.
ലൈംഗിക പീഡനത്തിന് വിധേയരാക്കപ്പെട്ടതിന് ശേഷം വെളിപ്പെടുത്തല്‍ നടത്തിയവര്‍ക്കൊപ്പം തന്നെയാണ് താന്‍ എന്നും നടി പോസ്റ്റില്‍ വ്യക്തമാക്കി. നേരത്തെ മീടൂ സംബന്ധിയായ കുറിപ്പ് ഇട്ട് നിമിഷങ്ങള്‍ക്കകം ശോഭന പിന്‍വലിച്ചിരുന്നുവെന്ന് പ്രചരണമുണ്ടായരുന്നു. എന്നാല്‍ ആദ്യ കുറിപ്പിനേക്കാള്‍ വിശദമായ കുറിപ്പാണ് പിന്നീട് നല്‍കിയത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധിയാളുകളാണ് പോസ്റ്റിന് പ്രതികരണവുമായി എത്തിയത്.
എന്നാല്‍ ഇതിനു താഴെയും നിരവധി പേരാണ് താരത്തിനെതിരേ വിമര്‍ശനവുമായും ട്രോളുകളുമായും രംഗത്തെത്തിയിരിക്കുന്നത്.

0Shares