തൊഴിലാളി സുരക്ഷ ആവശ്യപ്പെട്ട് കൊച്ചി ഐ.ഒ.സിയില്‍ പണിമുടക്ക്.

  • Post category:news
  • Reading time:1 min read
You are currently viewing തൊഴിലാളി സുരക്ഷ ആവശ്യപ്പെട്ട് കൊച്ചി ഐ.ഒ.സിയില്‍ പണിമുടക്ക്.

കൊച്ചി: തൊഴിലാളികള്‍ക്ക് മതിയായ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എറണാകുളം ഉദയം പേരൂര്‍ പ്ലാന്റിലെ കരാര്‍ ജീവനക്കാര്‍ പണിമുടക്കുന്നു. ആംബുലന്‍സ് സേവനവും സേഫ്റ്റി ഓഫീസര്‍മാരുടെ സേവനവും മുഴുവന്‍ സമയവും ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് തൊഴിാളികള്‍ സമരത്തിന് ഇറങ്ങിയത്. കഴിഞ്ഞ ദിവസം പൊള്ളലേറ്റ തൊഴിലാളിയെ ബൈക്കിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇതാണ് സമരത്തിന് കാരണമെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

0Shares