
ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വർഷം കൊണ്ട് ഗതാഗത യോഗ്യമല്ലാതായതോടെയാണ് എറണാകുളം നഗരത്തിലെ പാലാരിവട്ടം ഫ്ലൈഓവർ വാർത്തകളിൽ ഇടം നേടിയത്. പാലാരിവട്ടം പാലം പഞ്ചവടിപാലമാവുമോ എന്ന് ഹൈക്കോടതി പോലും ചോദിച്ചിരിക്കുകയാണ്. പാലം നിർമാണത്തിൽ അഴിമതി നടന്നെന്ന് വ്യക്തമായതോടെ മുൻ പൊതുമാരമത്ത് സെക്രട്ടറി ടി. ഒ സൂരജിനെ അറസ്റ്റു ചെയ്തിരുന്നു. കൂടാതെ നിർമാണ കരാർ ഏറ്റെടുത്ത കമ്പനിക്ക് മുൻകൂർ പണം നൽകാൻ അന്നത്തെ പൊതുമരാമത്ത് മന്ത്രി വി. കെ ഇബ്രാഹിം കുഞ്ഞാണ് നിർദ്ദേശിച്ചതെന്ന ടി. ഒ സൂരജിന്‍റെ മൊഴിയും പുറത്തു വന്നിരുന്നു. ഇത്തരത്തിൽ വിവാദമാകുന്ന വിഷയത്തെ ട്രോളി നിരവധി പേരാണ് രംഗത്തു വന്നത്.
https://www.facebook.com/photo.php?fbid=762898574154359&set=a.120215791755977&type=3&theater
എന്നാൽ പൊളിച്ച് പണിയാൻ തീരുമാനിച്ച പാലത്തെ പരസ്യത്തിനായി ഉപയോഗിച്ചാലോ. ഭക്ഷണത്തിന് പ്രസിദ്ധമായ തലശ്ശേരിയിലാണ് പാലാരിവട്ടം പാലം പരസ്യത്തിന് ഉപയോഗിക്കുന്നത്. അതും മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമായ പുട്ടിന് വേണ്ടി.തൊട്ടാല്‍ പൊളിയുന്ന കൺസ്ട്രക്ഷൻ, പാലാരിവട്ടം പുട്ട്. എന്നാണ് തലശ്ശേരിയിലെ ലാഫെയർ എന്ന ഹോട്ടൽ തങ്ങളുടെ പുട്ടിന് നൽകുന്ന വിശേഷണം.
പാലാരിട്ടം ഫ്ലൈഓവറിന്‍റെ അത്രയും സോഫ്റ്റാണ് തങ്ങളുടെ പുട്ടെന്നാണ് ഹോട്ടൽ അവകാശപ്പെടുന്നത്. പരസ്യം ഇതിനോടകം മലയാളി സോഷ്യൽ മീഡിയ ഫീഡുകളിൽ വൈറലായിട്ടുണ്ട്. നിരവധി കമന്റുകളാണ് പരസ്യത്തിന് ലഭിക്കുന്നത്.
