തൊടുപുഴയില്‍ ഒരു കുടുംബത്തിലെ നാലു പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി; വീടിൻ്റെ ഭിത്തിയില്‍ രക്തക്കറ; കൊല നടന്നതായി സംശയം

  • Post category:news
  • Reading time:1 min read
You are currently viewing തൊടുപുഴയില്‍ ഒരു കുടുംബത്തിലെ നാലു പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി; വീടിൻ്റെ  ഭിത്തിയില്‍ രക്തക്കറ; കൊല നടന്നതായി സംശയം

തൊടുപുഴ: ഇടുക്കി വണ്ണപ്പുറത്തിന് സമീപം ഒരു വീട്ടിലെ നാലു പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. മുണ്ടന്‍മുടി കാനാട്ട് കൃഷ്ണന്‍ (51), ഭാര്യ സുശീല (50) മകള്‍ ആശാ കൃഷ്ണന്‍ (21) മകന്‍ അര്‍ജുന്‍ (17) എന്നിവരെയാണ് കാണാതായത്. വീടിനുള്ളില്‍ നിറയെ രക്തക്കറയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇവരെ കാണാതായിട്ട് മൂന്ന് ദിവസമായെന്ന് അയല്‍വാസികള്‍ പറയുന്നു. കാണാതായ വിവരം അയല്‍വാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. വീടിനുള്ളില്‍ ആളനക്കം കാണാതായതോടെ അയല്‍ക്കാര്‍ അന്വേഷിച്ച് ചെന്നു. അപ്പോള്‍ വീടിന്റെ ഭിത്തിയിലും തറയിലുമായി നിറയെ രക്തക്കറ കണ്ടെത്തി. സംഭവത്തില്‍ അസ്വാഭാവികത തോന്നിയതോടെയാണ് അയല്‍വാസികള്‍ പോലീസിനെ വിവരം അറിയിച്ചത്. കാളിയാര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. വീടിന് പിന്നില്‍ വലിയ കുഴികള്‍ മുടിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇവിടെ പരിശോധനകള്‍ നടത്തിയാലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്നും അധികൃതര്‍ വ്യക്തമാക്കി.

0Shares